gnn24x7

15 രൂപയ്ക്ക് 10 കിലോ അരി 50 ലക്ഷം പേര്‍ക്ക് ലഭ്യമാക്കും : ഭക്ഷ്യകിറ്റ് തുടരും

0
191
gnn24x7

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി കേരള സര്‍ക്കാര്‍ 50 ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി അരി വിതരണം ചെയ്യും. 10 കിലോ അരി 15 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്കാണ് ഇത് കൂടുതല്‍ ഉപകരിക്കുകയെന്നും കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ കൂടുതല്‍ ദൃഡമാക്കുന്നതിനും ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഇത് നടപ്പിലാക്കുന്നതെന്ന് മന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പ്രഖ്യാപിച്ചു.

കോവിഡ് കാലഘട്ടത്തില്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനോ, കേന്ദ്രത്തിനോ സാധ്യമാകാത്ത ഭക്ഷ്യകിറ്റ് വിതരണം കോവിഡാനന്തര കാലഘട്ടത്തിലും ലഭ്യമാക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

കോവിഡ് വാക്‌സിനേഷന്‍ വന്ന് നിയന്ത്രണത്തിലായാലും പൊതുജനങ്ങള്‍ക്ക് സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ ചിലപ്പോള്‍ മാസങ്ങള്‍ എടുത്തേക്കാം ആയതിനാല്‍ ആ കാലഘട്ടത്തില്‍ കൂടി പൊതുജനങ്ങളുടെ സംരക്ഷണം കേരള ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണെന്നും അതിന് കോവിഡാനന്തര കിറ്റുകള്‍ വീണ്ടും വിതരണം ചെയ്യുമെന്നും മന്ത്രി പ്രസ്താവിച്ചു. ഇതിന് വേണ്ടി മാത്രമ 1060 കോടി രൂപ മാറ്റിവച്ചു. ഇതുവരെ അഞ്ചരകോടി ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. ഇനിയും ഒരു അഞ്ചരകോടി കൂടി വിതരണം ചെയ്യുന്നതാണ് കേരള സര്‍ക്കാരിന്റെ പദ്ധതി.

കോവിഡ് കാലഘട്ടങ്ങളില്‍ അമിതമായി വിലവര്‍ധനവ് ഉണ്ടാകാതെ സാമ്പത്തിക ഭദ്രത പിടിച്ചു നിര്‍ത്താന്‍ കേരള സര്‍ക്കാരിന് ആയത് വലിയ നേട്ടമായി തോമസ് ഐസക് പ്രസ്താവിച്ചു. മറ്റു സംസ്ഥാനങ്ങള്‍ക്ക് പോലും സാധ്യമാവാത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ കേരള സര്‍ക്കാരിന് പ്രാവര്‍ത്തികമാക്കുവാന്‍ സാധിച്ചെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here