gnn24x7

പാലക്കാട്ട് യുവതിയെ തീകൊളുത്തി കൊല്ലാനുള്ള ഭര്‍ത്താവിന്റെ ശ്രമം പോലീസ് കേസെടുത്തു

0
472
gnn24x7

പാലക്കാട്: പാലക്കാട് ഒലവക്കോടാണ് സംഭവം നടക്കുന്നത്. ദമ്പതിമാരായ സരിതയും ബാബുരാജും ഏറെ നാളുകളായി പരസ്പരം അകന്നു കഴിയുകയാണ്. ഇവര്‍ തമ്മില്‍ കുടുംബ വഴക്ക് രൂക്ഷമായി തുടര്‍ന്നു പോവുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഭര്‍ത്താവായ ബാബുരാജ് സരിതയെ തികൊളുത്തി കൊല്ലാനുള്ള ശ്രമം നടത്തിയത്. ബാബുരാജിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.

സംഭവം നടക്കുന്നത് ചൊവ്വാഴ്ച രാവിലെയാണ്. പരസ്പരം അകന്നു നിലക്കുന്ന ബാബുരാജും സരിതയും ഏറെ കാലമായി വലിയ ബന്ധങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ സരിത സമീപ കാലത്തായി ബ്യൂട്ടീഷന്‍ കോഴ്‌സ് ചേര്‍ന്നു പഠിക്കുന്ന വിവരം ബാബുരാജിന് അറിയാമായിരുന്നു. അത് ബാബുരാജിന് തീരെ ഇഷ്ടമായിരുന്നില്ല. അതിനുള്ള വൈരാഗ്യമാവാം ഈ പ്രവര്‍ത്തിക്ക് പ്രേരണയായത് എന്ന് പോലീസ് കണക്കു കൂട്ടുന്നു.

ചൊവ്വാഴ്ച സരിത പഠിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇയാള്‍ എത്തുകയും ക്ലാസില്‍ അതിക്രമിച്ച് കയറി സരിതയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിക്കുകയും ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്താനുള്ള ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ തീ കൊളുത്തുന്നതില്‍ പരാജയപ്പെടുകയും ആളുകളും നാട്ടുകാരും ചേര്‍ന്ന് ബാബുരാജിനെ പോലിസില്‍ ഏല്പിക്കുകയും ചെയ്തു.

gnn24x7