കാര്‍ഷിക നിയമം സുപ്രീംകോടതി സ്റ്റേ ചെയതു :ഉത്തരവില്‍ തൃപ്തരല്ലെന്ന് സമരസമിതി

0
86

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യുവാനും വിഷയത്തെക്കുറിച്ച് വിശദമായ പഠനം നടത്തുവാനും സുപ്രീംകോടതി ഉത്തരവ് ഇറങ്ങി. എന്നാല്‍ ഇതില്‍ കര്‍ഷക സമരം നടത്തുന്ന നേതാക്കള്‍ തൃപ്തരല്ല.

അവര്‍ സമരവുമായി മുന്നോട്ടു തന്നെ പോവുമെന്നാണ് പറയുന്നത്. എന്നാലും റിപ്പബ്ലിക് ദിനത്തില്‍ നടത്താനുദ്ദേശിക്കുന്ന ട്രാക്ടര്‍ റാലിയില്‍ നിന്നും കര്‍ഷക സമരക്കാര്‍ പന്മാറില്ലെന്ന് കണിശമായി പറഞ്ഞു.

കാര്‍ഷിക നിയമം റദ്ദാക്കുന്നു സുപ്രീംകോടതിയുടെ ഉത്തരവില്‍ കര്‍ഷകര്‍ ആരും തന്നെ തൃപ്തരല്ലന്ന് കര്‍ഷക നേതാക്കള്‍ രാകേഷ് ടിക്കായത് പ്രസ്താവിച്ചു.

എന്നാല്‍ തലസ്ഥാനത്ത് നടക്കുന്ന സമരം അതുപോലെ തന്നെ തുടരുമെന്നാണ് കര്‍ഷക നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഈ പ്രശ്‌നത്തില്‍ സുപ്രീംകോടതി ഇടപെട്ടതില്‍ വലിയ സന്തോഷമുണ്ടെന്നും അതു തന്നെ കര്‍ഷക സമരത്തിന്റെ വിജയമായി കണക്കാക്കാമെന്നും നേതാക്കള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here