gnn24x7

ഹെല്‍മറ്റ് ഇല്ലെങ്കില്‍ ലൈസന്‍സ് കട്ട്

0
212
gnn24x7

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പ് നിയമം കൂടുതല്‍ കര്‍ശനമാക്കുന്നു. ഇന്നുമുതല്‍ ഇരുചക്ര വാഹക്കാര്‍ക്ക് മുഖാവരണത്തിന് പുറമെ ഹെല്‍മറ്റ് കര്‍ശനമാക്കി. ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്ക് പിഴ ഒടുക്കേണ്ടി വരും കൂട്ടത്തില്‍ ബൈക്ക് യാത്രികന്റെ ലൈന്‍സ് മൂന്നു മാസക്കാലത്തേക്ക് സസ്‌പെന്റു ചെയ്യാനും ഇന്നുമുതല്‍ തീരുമാനമായി.

തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ എല്ലായിടത്തും നിയമം കര്‍ശനമാക്കുന്നു. അതുകൊണ്ടു തന്നെ എല്ലാ ജംഗ്ഷനുകളിലും ട്രാഫിക് പോലീസുകാര്‍ക്ക് കര്‍ശന നിയന്ത്രണത്തിന് ഉത്തരവ് നല്‍കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലം വന്നപ്പോള്‍ മിക്ക ബൈക്ക് യാത്രക്കാരും മാസ്‌കിന് മാത്രം പ്രാധാന്യം നല്‍കുകയും ഹെല്‍മറ്റ് ഒഴിവാക്കുകയും ചെയ്യുന്നുണ്ട് എന്ന കാഴ്ചപ്പാടിലാണ് മോട്ടോര്‍ വാഹന വിഭാഗം നിയമം കര്‍ക്കശമാക്കിയത്.

കഴിഞ്ഞ രണ്ടു മാസങ്ങളിലായി കേരളത്തില്‍ നിരവധി പേര്‍ ഹെല്‍മറ്റ് ഉപയോഗിക്കാതെ പിഴയടച്ചിട്ടുണ്ട്. ഈ മാസം 25 വരെ മാത്രം 172 പേര്‍ക്കെതിരെ പിഴ വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹെല്‍മറ്റ് ഇല്ലാത്ത യാത്രക്കാരില്‍ നിന്നും ഇപ്പോള്‍ 500 രൂപയാണ് ഈടാക്കുന്നത്. ഇടക്കാലത്ത് അത് 1000 രൂപയാക്കി ഉയര്‍ത്താനുള്ള നീക്കമുണ്ടായിരുന്നു. പക്ഷേ, അത് പ്രാബല്ല്യത്തില്‍ വന്നിരുന്നില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here