തിരുവനന്തപുരം: കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ മുഖ്യമന്ത്രി പദത്തിലേക്ക് വരട്ടെ എങ്കില്‍ കോണ്‍ഗ്രസിന് മികച്ച വിജയം ലഭിക്കുമെന്ന് നടന്‍ പ്രതാപ് പോത്തന്‍. മികച്ച ചിന്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ശശിതരൂരിന് കോണ്‍ഗ്രസിനെ വീണ്ടും മികച്ച വിജയതലങ്ങളിലേക്ക് എത്തിക്കുവാന്‍ സാധിക്കുമെന്നാണ് നടന്‍ പ്രതാപ് പോത്തന്റെ നിലപാട്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ ഇക്കാര്യം പൊതുജനങ്ങളോടായി വെളിപ്പെടുത്തിയത്.
തദ്ദേശ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത പരാജയം കേരളം മുഴുവന്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടന്‍ പ്രതാപ്‌പോത്തന്‍ ഇത്തരത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. എനിക്ക് തോന്നുന്നത് ശശിതൂരൂരിന് കേരളത്തിലെ മികച്ച മുഖ്യമന്ത്രിയാവാന്‍ സാധിക്കും എന്നു തന്നെയാണ്. അദ്ദേഹത്തിനാവും കേരളത്തിലെ കോണ്‍ഗ്രസിന് മികച്ച വിജയവും നല്‍കുവാന്‍ സാധിക്കുക എന്നാണ് പ്രതാപ്‌പോത്തന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടത്.







































