gnn24x7

ഗവര്‍ണ്ണരുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് അറിയിച്ച് മുഖ്യമന്ത്രിയുടെ പ്രതിഷേധ കത്ത്

0
249
gnn24x7

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കാര്‍ഷിക നയങ്ങളെ കേരള സര്‍ക്കാര്‍ തുടക്കം മുതല്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതിന്റെ ഭാഗമായി പുതിയ കാര്‍ഷിക നിയമങ്ങളെ തള്ളിക്കളയുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനത്തിന് കേരള ഗവണ്‍മെന്റ് അനുവാദം ചോദിച്ചപ്പോള്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിരുപാധികം തള്ളിയത് ഭരണഘടന വിരുദ്ധമാണെന്നും ഗവര്‍ണ്ണരുടെ ഈ നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് കത്ത് അയച്ചു.

ബുധനാഴ്ചയായിരുന്നു ഇതെക്കുറിച്ച് പ്രത്യേക നിയമസഭാ സമ്മേളനം നടക്കേണ്ടിയിരുന്നത്. എന്നാല്‍ മന്ത്രിസഭയ്ക്ക് ഗവര്‍ണ്ണന്‍ ഇതിനുവേണ്ടിയുള്ള പ്രത്യേക നിയമസ കൂടുന്നതിനുള്ള അനുമതി നിഷേധിച്ചു. എന്നാല്‍ ഗവര്‍ണ്ണരുടെ പരാമര്‍ശം അടിയന്തിര സമ്മേളനം വിളിക്കാനുള്ള സാഹചര്യമില്ലെന്നാണ്. കര്‍ഷക സമരം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ കര്‍ഷകരുടെ കാര്യമോര്‍ത്ത് സര്‍ക്കാരിന് അതീവ ഉത്കണ്ഠയുണ്ടെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ഭരണ ഘടനയുടെ 174 (1) അനുച്ഛേദത്തിന് വിരുദ്ധമാണ് ഗവര്‍ണ്ണരുടെ പ്രവര്‍ത്തിയെന്നും സഭ വിളിക്കുവാനോ, അവസാനിപ്പിക്കുവാനോ ഗവര്‍ണ്ണര്‍ക്ക് വിവേചനാധികാരമില്ലെന്നും അടിയന്തിര സാഹചര്യമില്ലെന്നുള്ളതും തെറ്റാണെന്നാണ് കത്തിലെ ഉള്ളടക്കം. രാഷ്ട്രപതിയും ഗവര്‍ണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് പഞ്ചാബും ഷംസീര്‍ സിങും തമ്മിലുള്ള കേസിന്‍ 1975 ല്‍ സുപ്രീംകോടതി വ്യക്തമാക്കിയുട്ടെന്നും കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here