gnn24x7

നവംബര്‍ 25 മുതല്‍ ഇന്ത്യയിലെത്തിയഎല്ലാ ബ്രിട്ടണ്‍ യാത്രക്കാര്‍ക്കും കോവിഡ്‌ടെസ്റ്റ്

0
384
gnn24x7

ന്യൂഡല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ ബ്രിട്ടണില്‍ വ്യാപരിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടണില്‍ നിന്നും വരുന്ന വിമാനങ്ങള്‍ ഡിസംബര്‍ 30 വരെ നിരോധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇതിനകം ഇന്ത്യയില്‍ എത്തിക്കഴിഞ്ഞ ബ്രിട്ടണില്‍ നിന്നും വന്നവര്‍ക്ക് പ്രത്യേകം മാര്‍ഗനിര്‍ദ്ദേശം പുറത്തിറങ്ങി. ഇതുപ്രകാരം വന്നവരുടെ ലിസ്റ്റ് അധികം താമസിയാതെ എയര്‍പോര്‍ട്ട് അധികാരികള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറും.

ഈ മാസം 21 നും 23 നും വിദേശത്തു നിന്നും എത്തിയവര്‍ നിര്‍ബന്ധമായും ആര്‍.ടി.പി.സിആര്‍ പരിശോധനയ്ക്ക് വിധേയരാവണം. ചിലര്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതോടെ ബ്രിട്ടണില്‍ നിന്നും ബോട്ടുമാര്‍ഗം മറ്റെതെങ്കിലും സ്ഥലത്ത് ചെന്നതിന് ശേഷം ഇന്ത്യയിലേക്കോ, അവര്‍ക്ക് പോവേണ്ടുന്ന സ്ഥലത്തേക്ക് മാറി യാത്ര ചെയ്തവരും ഉണ്ട്. അവരെയും കൃത്യമായി രേഖാമൂലം പരിശോധന നടത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ടെസ്റ്റു ചെയ്തവരില്‍ ആരെങ്കിലും പോസിറ്റിവ് ആണെങ്കില്‍ അവരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റെീനില്‍ ആക്കുകയും ജനതിക അടിസ്ഥാനത്തിനുള്ള ആര്‍.ടി.പി.സിആര്‍ പരിശോധന നടത്തുകയും ചെയ്യും. നെഗറ്റീവ് ആയവര്‍ക്ക് വീടുകളില്‍ ക്വാറന്റെിനില്‍ ഇരുന്നാല്‍ മതിയാവും. ഇപ്പോള്‍ ഇന്ത്യയിലുള്ള വൈറസ് ആണെങ്കില്‍ സാധാരണ ചികിത്സകള്‍ മതിയാവും. എന്നാല്‍ പുതിയ തരം വൈറസിന്റെ സാന്നിധ്യമാണ് കാണുന്നതെങ്കില്‍ അവരെ പ്രത്യേകം ഐസൊലേറ്റഡ് യൂണിറ്റിലേക്ക് മാറ്റും.

കൂടാതെ ഡിസംബര്‍ 21 നും 23 നുമിടയില്‍ വിദേശത്തു നിന്നും വന്നരില്‍ നിന്നും രോഗം ബാധിച്ചവരും ഇതുപോലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍ന്റൈനില്‍ പോവണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. പോസിറ്റീവ് ആയവരോടൊപ്പം അതേ സീറ്റിലും മുന്നിലും പിന്നിലും ഇരുന്ന മൂന്നു നിരയിലുള്ളവരാണ് ഇന്‍സ്റ്റ്യൂഷണല്‍ ക്വാറന്റെീനില്‍ പോവേണ്ടത്. ഇതുകുടാതെ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 8 വരെ കാലയളവില്‍ യു.കെ.യില്‍ നിന്നും എത്തിവരെയും ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് നിരിക്ഷിക്കും. ലക്ഷണമുള്ളവര്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തും. അതുപോലെ ഡിസംബര്‍ 9 മുതല്‍ 23 വരെ ബ്രിട്ടണില്‍ നിന്നും എത്തിവരെയും ജില്ലാ സര്‍വലൈന്‍സ് ഓഫീസര്‍ ബന്ധപ്പെട്ട് ടെസ്റ്റുകള്‍ നടത്തിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here