വാഷിങ്ടണ്‍: അണുനാശിനി കുത്തിവെച്ച് കൊറോണ വൈറസിനെ നശിപ്പിക്കുന്നതിനുള്ള പരീക്ഷണം നടത്തണമെന്ന പ്രസ്താവന തമാശയായിരുന്നെന്ന് ട്രംപ്.
അമേരിക്കന്‍ പ്രസിഡന്‍റ് നടത്തിയ പ്രസ്താവന അന്താരാഷ്‌ട്ര തലത്തില്‍ പരിഹസിക്കപെട്ടിരുന്നു. ആരോഗ്യ മേഖലയിലെ വിദഗ്ധരടക്കം പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.ഈ സാഹചര്യത്തിലാണ് ട്രംപിന്റെ മലക്കം മറിച്ചില്‍,ഇക്കാര്യം തമാശയായി പറഞ്ഞെന്നാണ് ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചത്.
അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസുകളില്‍ ആഘാതം സൃഷ്ടിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയുട്ടുണ്ട് എന്ന് അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ
ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് പരിഹാസം ക്ഷണിച്ച് വരുത്തിയ പ്രസ്താവന നടത്തിയത്.










































