gnn24x7

ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപെടുത്തിയ പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ

0
282
gnn24x7

ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപെടുത്തിയ കേസില്‍ ഏക പ്രതി അസ്ഫാഖ് ആലത്തിന്  വധശിക്ഷ. എറണാകുളം പോക്‌സോ കോടതി ജഡ്ജി  കെ  സോമനാണ് ശിക്ഷ വിധിച്ചത്. ജൂലൈ 27 നാണ് അസ്ഫാക് ആലം അതിഥി തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം ആലുവ മാര്‍ക്കറ്റിന് പിന്നില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കിയത്.ഇക്കഴിഞ്ഞ നാലിനാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7