gnn24x7

തുടരന്വേഷണത്തിന് ഒരു ദിവസം പോലും കൂടുതൽ സമയം അനുവദിക്കരുതെന്ന് ദിലീപ്

0
125
gnn24x7

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ആവശ്യം നിയമപരമാണെന്ന് ഡിജിപി കോടതിയില്‍ പറഞ്ഞു. എന്നാല്‍, തുടരന്വേഷണത്തിന് ഒരു ദിവസം പോലും കൂടുതൽ സമയം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട ദിലീപ് ജുഡീഷ്യറിയെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു. ദൃശ്യങ്ങൾ ചോരുമോയെന്ന് ഭയമുണ്ടെന്ന് അതിജീവിത കോടതിയെ അറിയിച്ചു. അതിനിടെ, കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറണമെന്ന ആവശ്യം കോടതി തളളി.

തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് ആവർത്തിക്കുകയാണ് അന്വേഷണ സ൦ഘ൦. ഫോണുകളിൽ നിന്ന് ഡാറ്റ റിക്കവ൪ ചെയ്യേണ്ടതുണ്ടെന്ന് ഡിജിപി കോടതിയെ അറിയിച്ചു. ആയിരക്കണക്കിന് ഫോട്ടോകളും, ശബ്ദരേഖകളുമുണ്ട്. അതിനാൽ കൂടുതൽ സമയം വേണ൦. അന്വേഷണ൦ എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ വിവേചന അധികാരമാണെന്നു൦ ഡിജിപി ഹൈക്കോടതിയിൽ പറഞ്ഞു. അന്വേഷണം ഇത്രെയും പെട്ടന്ന് പൂർത്തികരിക്കേണ്ടത് ഞങ്ങളുടെ ആവശ്യം ആണെന്നും ഡിജിപി കോടതിയെ അറിയിച്ചു. നിയമപരമായി ആണ് കോടതിയെ സമീപിച്ചതും സമയം കൂട്ടി ചോദിക്കുന്നതുമെന്ന് ഡിജിപി കൂട്ടിച്ചേര്‍ത്തു. ജുഡീഷ്യൽ ഓഫീസേഴ്സിനെ മോശമാക്കാനുള്ള ശ്രമങ്ങൾ പല രീതിയിൽ ഉണ്ടാകുന്നുവെന്നും ഒരു ദിവസം പോലും തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്നും ദിലീപ് ഹൈക്കോടതിയിൽ പറഞ്ഞു. വിചാരണ ജഡ്ജി ക്കെതിരായ പ്രോസിക്യൂഷൻ നിലപാടും,ജസ്റ്റിസ് കൌസ൪ എടപ്പകത്തിനെതിരെയായ നടിയുടെ നിലപാടും സൂചിപ്പിച്ചാണ് ദിലീപിന്റെ ആരോപണ൦. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അഭിഭാഷക൪ കണ്ടത് കോടതിയിൽ വെച്ചാണ്. ദൃശ്യങ്ങൾ തന്റെ കൈയിലുണ്ടെന്ന് വ്യാപകമായ പ്രചാരണ൦ നടക്കുന്നുവെന്നു൦ ദിലീപ് കോടതിയിൽ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here