കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയിൽ ഭാര്യയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി.
കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി ചട്ടിപ്പറമ്പ് കൃഷ്ണൻ ഭാര്യ അമ്മിണി എന്നിവരാണ് മരിച്ചത്. അമ്മിണിയെ കൊന്ന കൃഷ്ണൻ സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം.
അമ്മിണിയുടെ മൃതദേഹം വീട്ടിനുള്ളിലും കൃഷ്ണന്റെ വീടിന് പുറത്ത് തെങ്ങിൻ ചുവട്ടിലുമാണ് കാണപ്പെട്ടത്.
കൃഷ്ണൻറെ കയ്യിൽ കത്തിയും ഉണ്ടായിരുന്നു. ഉച്ചയ്ക്കുശേഷം അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് ആണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.