gnn24x7

രാജു നാരായണ സ്വാമിയോട് സര്‍വ്വീസില്‍ കയറാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍

0
261
gnn24x7

തിരുവനന്തപുരം: രാജു നാരായണ സ്വാമിയോട് സര്‍വ്വീസില്‍ കയറാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍.

എത്രയും പെട്ടെന്ന് ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് അറിയിച്ച് സര്‍ക്കാര്‍ രാജു നാരായണ സ്വാമിക്ക് കത്തയച്ചു. ചട്ടങ്ങള്‍ പാലിക്കാതെ ജോലിയില്‍ നിന്ന് വിട്ട് നിന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

ജനുവരി 24 ന് അയച്ച കത്തിന് 15 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടിയിലേക്ക് കടക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. രാജു നാരയണസ്വാമിക്ക് പൊതുഭരണവകുപ്പ് അയക്കുന്ന രണ്ടാമത്തെ കത്താണിത്.

കഴിഞ്ഞ വര്‍ഷം നാളികേര ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജുനാരയണ സ്വാമിയെ കേന്ദ്ര സര്‍ക്കാര്‍ മാറ്റിയിരുന്നു. ഡെപ്യൂട്ടേഷന്‍ കാലാവധി തീര്‍ന്നതായും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിരുന്നു.

സര്‍വീസിലിരിക്കെ കൃത്യ വിലോപം കാട്ടിയതിനെ തുടര്‍ന്നാണ് രാജുനാരായണസ്വാമിയെ മാറ്റിയതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

എന്നാല്‍ താന്‍ അഴിമതിക്കെതിരെ പ്രതികരിച്ചത് കാരണമാണ് മാറ്റിയതെന്നാണ് രാജു നാരായണസ്വാമി പറയുന്നത്.

നാളികേര ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം അദ്ദേഹം സര്‍വ്വീസില്‍ തിരികെ കയറിയിട്ടില്ല. തിരികെ കയറാന്‍ ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പ് പൊതുഭരണവകുപ്പ് കത്തയച്ചിരുന്നു.

കോടതിയിലും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും കേസ് ഉള്ളതിനാലാണ് സര്‍വീസിലേക്കു തിരികെ പ്രവേശിക്കാത്തതെന്നാണ് രാജുനാരായണ സ്വാമി പറയുന്നത്. സംസ്ഥാന സര്‍വീസില്‍ തിരികെ പ്രവേശിച്ചാല്‍ ഡെപ്യൂട്ടേഷനെ ബാധിക്കുമെന്നും രാജു നാരായണ സ്വാമി പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here