gnn24x7

ബ്രിട്ടണിൽ നിന്നെത്തിയ നൂറോളം യാത്രക്കാർ വ്യാജ വിലാസം നൽകി: സമഗ്രമായ അന്വേഷണം തുടങ്ങി

0
155
gnn24x7

ന്യൂഡൽഹി: ബ്രിട്ടണിൽ നിന്നെത്തിയ നിരവധി യാത്രക്കാർ ഉദ്ദേശം നൂറിലധികം യാത്രക്കാർ കോവിഡ് സുരക്ഷയുടെ ഭാഗമായി നൽകേണ്ടുന്ന വിവരങ്ങൾ വ്യാജമായി നൽകിയത് വലിയ പ്രശ്നമാണ് സൃഷ്ടിച്ചത്. ഡിസംബർ 31 വരെ നടത്തിയ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചപ്പോൾ അവയിൽ നൂറോളം യാത്രക്കാർ വ്യാജമായ അഡ്രസ്സ് നൽകിയാണ് എയർപോർട്ടിന് പുറത്തേക്ക് രക്ഷപ്പെട്ടത്. ആരോഗ്യ പ്രവർത്തനത്തിന് ഭാഗമായി ഇവർ യാത്രയ്ക്കുമുമ്പ് കോവിസ് സുരക്ഷയുടെ ചില മാനദണ്ഡങ്ങൾ പൂരിപ്പിച്ച് നൽകേണ്ടത് ഉണ്ടായിരുന്നു. അവയാണ് ഇവർ വ്യാജമായി പൂരിപ്പിച്ച് നൽകിയത്.

കേന്ദ്ര ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശപ്രകാരം നവംബർ മുതൽ ഡിസംബർ 31 വരെ യാത്ര ചെയ്ത എല്ലാ ബ്രിട്ടൻ യാത്രക്കാരുടെയും കോവിഡ് ടെസ്റ്റ് ടെസ്റ്റ് ഫലം പരിശോധിക്കേണ്ട ഉത്തരവ് ഇറക്കിയിരുന്നു. ഉദ്ദേശം 33,000 അധികം യാത്രക്കാർ ഈ രണ്ട് മാസങ്ങളിലായി ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ഇവരിൽ കുറെ പേരുടെ വിവരങ്ങൾ ടെസ്റ്റ് വിവരങ്ങൾ മറ്റു ഡീറ്റെയിൽസുകൾ എന്നിവ ആരോഗ്യവിഭാഗം ചെയ്തുകഴിഞ്ഞു. എന്നാൽ വലിയൊരു വിഭാഗം വ്യാജമായ വിലാസവും ഫോൺ നമ്പറും നല്കിയാണ് ആണ് എയർപോർട്ടിൽ നിന്നും രക്ഷപ്പെട്ടത്. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ഇത്തരം രക്ഷപ്പെട്ട് പുറത്തേക്ക് പോയ യാത്രക്കാരിൽ എത്രപേർക്ക് ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട് ഇപ്പോഴും അറിവില്ല. അത് രാജ്യത്ത് പുതിയ ജനിതകമാറ്റം വന്ന വൈറസ് അതിവേഗത്തിൽ വ്യാപനത്തിനുള്ള സാധ്യത ഉണ്ടാകുമെന്ന് എന്ന് ആരോഗ്യവിഭാഗം അറിയിച്ചു. എന്നാൽ മഹാരാഷ്ട്രയിലെ ഇലെ ആരോഗ്യവിഭാഗം വകുപ്പ് ഇത്തരം വ്യാജ അഡ്രസ്സും നൽകിയ യാത്രക്കാരുടെ വിമാന ടിക്കറ്റുകൾ പരിശോധിച്ച് വിമാനത്തിൽ യാത്ര ചെയ്ത എല്ലാ ആളുകളുടെയും പ്രത്യേകം ലിസ്റ്റുകൾ തയ്യാറാക്കി ഓരോ യാത്രക്കാരെയും കണ്ടെത്തി അവരെ നടത്താനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.

യാത്രക്കാരുടെ ഇത്തരത്തിലുള്ള നടപടികൾ രാജ്യത്തിന് തന്നെ വലിയ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്ന് ഇന്ന് മഹാരാഷ്ട്ര ആരോഗ്യ വിഭാഗം മേധാവി പ്രസ്താവിച്ചു. ഇത്തരത്തിൽ പെരുമാറുന്നവരെ കർശന നിയമ നടപടികൾക്ക് വിധേയമാക്കാനുള്ള നടപടികളും സ്വീകരിച്ചു വരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here