gnn24x7

പഞ്ചാബില്‍ കൊവിഡ് 19 ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ വെട്ടിമാറ്റി അഞ്ചംഗ സംഘം

0
322
gnn24x7

അമൃത്സര്‍: പഞ്ചാബില്‍ കൊവിഡ് 19 ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ വെട്ടിമാറ്റി. പട്യാലയിലാണ് സംഭവം.
പച്ചക്കറി മാര്‍ക്കറ്റില്‍ രാവിലെ 6.15 ന് എത്തിയ അഞ്ചംഗ സംഘത്തെ പൊലീസ് തടഞ്ഞ് പരിശോധിച്ചിരുന്നു. ഇതിനിടെയാണ് അക്രമം.

‘അവരോട് കര്‍ഫ്യൂ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ വണ്ടി ബാരിക്കേഡിന് മുകളിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. പിന്നാലെ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു’, പട്യാല എസ്.പി മന്‍ദീപ് സിംഗ് സിദ്ധു പറഞ്ഞു.

ഒരു എ.എസ്.ഐയുടെ കൈ വെട്ടിമാറ്റി. ഒരു പൊലീസുകാരനും മുട്ടുകൈയ്ക്കും മറ്റൊരു പൊലീസുകാരന് കൈപ്പത്തിയ്ക്കും വെട്ടേറ്റു. എ.എസ്.ഐയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയ അക്രമികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്ന് എസ്.പി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here