gnn24x7

പ്രണയം നടിച്ച് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പ്രതികൾ പിടിയിലായി

0
367
gnn24x7

കോഴിക്കോട്: കുറ്റ്യാടി കായത്തൊടിയിൽ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. ഒക്ടോബർ 3നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കായത്തൊടി സ്വദേശികളായ മൂന്നുപേരും ഒരു കുറ്റ്യാടി സ്വദേശിയും പിടിയിലായി.

പെൺകുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടു പോയി കാട്ടിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിൽ നാലുപേരെ പൊലീസ് പിടികൂടുകയായിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാകും അറസ്റ്റ്.

gnn24x7