gnn24x7

മനുഷ്യനില്‍ പന്നിയുടെ വൃക്ക മാറ്റിവെക്കല്‍ പരീക്ഷണം; ചരിത്രമെഴുതി യു.എസ് സര്‍ജന്‍മാര്‍

0
181
gnn24x7

യു.എസ്: ലോകത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യനില്‍ പന്നിയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ന്യൂയോര്‍ക്ക് സിറ്റിയിലെ എന്‍.വൈ.യു. ലാങ്കോണ്‍ ഹെല്‍ത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌ക മരണം സംഭവിച്ച ഒരു സ്ത്രീയിലായിരുന്നു പരീക്ഷണം. സാധാരണയായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നതിന് ശേഷം രോഗിയുടെ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ മാറ്റിവെച്ച വൃക്കയെ തിരസ്‌ക്കരിക്കുന്നതിനാല്‍ ശസ്ത്രക്രിയ പരാജയപ്പെടാറുണ്ട്. എന്നാല്‍ ഈ ശസ്ത്രക്രിയയിൽ ഇത്തരത്തില്‍ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ ആ വൃക്കയെ പുറന്തള്ളിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പന്നിയുടെ വൃക്കയില്‍ ജനിതകമാറ്റം വരുത്തിയാണ് മനുഷ്യനില്‍ സ്ഥാപിച്ചത്. അതിനാല്‍ തന്നെ വൃക്കയെ പെട്ടെന്ന് തന്നെ രോഗിയുടെ ശരീരം പുറന്തള്ളാന്‍ പ്രേരിപ്പിക്കുന്ന മോളിക്യൂളിനെ ഒഴിവാക്കാനായി. ഇതാണ് അവയവമാറ്റ ശസ്ത്രക്രിയയുടെ വിജയത്തിന് കാരണം. മൂന്നു ദിവസത്തേക്കായിരുന്നു ഈ പരീക്ഷണം. മൂന്നു ദിവസം കൊണ്ട് പന്നിയുടെ വൃക്കകള്‍ സ്ത്രീയുടെ രക്തക്കുഴലുകളുമായി ചേര്‍ന്നുവെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

മാറ്റിവെച്ച വൃക്കയില്‍ നടത്തിയ പരിശോധന ഫലങ്ങള്‍ പറയുന്നത് സാധാരണ വൃക്കകള്‍ പ്രവര്‍ത്തിക്കുന്നതു പോലെ ഈ വൃക്കയും ശരീരത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണെന്ന് അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ സര്‍ജനും പഠനസംഘത്തിന്റെ തലവനുമായ ഡോ. റോബര്‍ട്ട് മോണ്ട്‌ഗോമറി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here