gnn24x7

ഒരാഴ്ച മുൻപ് കാണാതായ അമേരിക്കന്‍ ടെലിവിഷന്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

0
715
gnn24x7

ലോസ് ആഞ്ചലസ്: ഒരാഴ്ച മുൻപ് കാണാതായ അമേരിക്കന്‍ ടെലിവിഷന്‍ താരം ലിന്‍ഡ്‌സെ പേള്‍മാനെ മരിച്ച നിലയില്‍ കണ്ടെത്തി. ജനറല്‍ ഹോസ്പിറ്റല്‍, ചിക്കാഗോ ജസ്റ്റിസ് തുടങ്ങിയ സീരീസുകളിലൂടെ പ്രശസ്തയായ നടിയാണ് പേള്‍മാന്‍.

മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഹോളിവുഡ് ഏരിയ ഓഫിസര്‍മാര്‍ നടത്തിയ പരിശോധനയില്‍ ലിന്‍ഡ്‌സെ പേള്‍മാന്‍ ആണെന്ന് തിരിച്ചറിയുകയായിരുന്നു.43 കാരിയായ ലിന്‍ഡ്‌സെയുടെ മരണത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ലിന്‍ഡ്സെയുടെ ഭര്‍ത്താവ് വാന്‍സ് സ്മിത്തും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 13നാണ് ലിന്‍ഡ്സെ പേള്‍മാനെ കാണാതായത്.

gnn24x7