gnn24x7

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ടെന്നു സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം

0
177
gnn24x7

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ടെന്നു സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. നടി അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. 

കേസില്‍ കുറ്റപത്രം നൽകാൻ സമയം നീട്ടി ചോദിക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. നടിയുടെ ഹർജിയിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ പൊലീസ് ഹൈക്കോടതിയെ സമീപിക്കും. അന്വേഷണം പൂർത്തിയാക്കാൻ സാവകാശം ആവശ്യപ്പെട്ട് വീണ്ടും ഹർജി നൽകും. ഹർജി നൽകാൻ അനുമതി ലഭിച്ചിട്ടുണ്ട്. 

ഈ മാസം 30 ന് കുറ്റപത്രംനൽകാൻ ആയിരുന്നു നിർദ്ദേശം. കുറ്റപത്രം നൽകുന്നത് തടയണം എന്നാണ് അതിജീവിത ഹൈക്കോടതിയിൽ ആവശ്യപ്പെടുക. ഇടക്കാല ഉത്തരവ് വേണം എന്നും ആവശ്യപ്പെടും. കേസില്‍ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ തീരുമാനം ആയിട്ടില്ല. 

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം സർക്കാർ അട്ടിമറിച്ചെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ചാകും കേസ് കേൾക്കുക. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ച് ഇന്നലെ ഹർജി പരിഗണിച്ചെങ്കിലും അതിജീവിതയുടെ ആവശ്യത്തെത്തുടർന്ന് വാദം കേൾക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നു. വരുന്ന തിങ്കളാഴ്ച അധിക കുറ്റപത്രം സമർപ്പിക്കാനിരിക്കെ കേസ് അട്ടിമറിച്ച ദിലീപിന്‍റെ അഭിഭാഷകരെ ഒഴിവാക്കിയെന്നും വിചാരണക്കോടതിയുടെ നടപടികളിൽ പരിശോധന വേണമെന്നുമാണ് അതിജീവിതയുടെ ആവശ്യം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here