gnn24x7

അയർലണ്ട് മലയാളി ഷാജി ആര്യമണ്ണിലിന്റെ മാതാവ് പെണ്ണമ്മ ടീച്ചർ നിര്യാതയായി

0
321
gnn24x7

എരുമേലി: കുറുവാമൂഴി ആര്യമണ്ണിൽ റിട്ട. അദ്ധ്യാപകൻ എ റ്റി ആന്റണിയുടെ ഭാര്യ  റിട്ട. അദ്ധ്യാപിക പി എം പെണ്ണമ്മ ടീച്ചർ (91) നിര്യാതയായി. കേരള പ്രവാസി കോൺഗ്രസ്‌ എം അയർലണ്ട് ജനറൽ സെക്രട്ടറിയും സീറോ മലബാർ കമ്മ്യൂണിറ്റി മുൻ സോണൽ കമ്മിറ്റി അംഗവും ലൂക്കൻ മലയാളി ക്ലബ്‌ മുൻ എക്സിക്യൂട്ടീവ് അംഗവുമായ ഷാജി  ആര്യമണ്ണിലിന്റെ മാതാവാണ്. സംസ്കാരം നവംബർ 8 വെള്ളിയാഴ്ച രാവിലെ 10.30ന്   പുത്തൻ കൊരട്ടി സെന്റ് ജോസഫ്സ് പള്ളിയിൽ. 

പരേതയുടെ മരണത്തിൽ കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി എം പി, മന്ത്രി റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്‌, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  എം എൽ എ  എന്നിവർ അനുശോചനം രേഖപ്പെടുത്തി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7