gnn24x7

29 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതി; സണ്ണി ലിയോണിനെ കൊച്ചി ക്രൈംബ്രാഞ്ച് യൂണിറ്റ് ചോദ്യം ചെയ്തു

0
331
gnn24x7

കൊച്ചി: 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്.

2016 മുതല്‍ കൊച്ചിയിൽ വിവിധ വസ്ത്രസ്ഥാപനങ്ങളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുക്കാമെന്നു പറഞ്ഞു 12 തവണകളായി 29 ലക്ഷം രൂപ വാങ്ങി. എന്നാൽ പരിപാടികളില്‍ പങ്കെടുക്കാതെ പറ്റിച്ചു എന്നാണ് പരാതിക്കാരൻ പറയുന്നത്. അതേസമയം താന്‍ പണം വാങ്ങിയിരുന്നു എന്നാല്‍ സംഘാടകരില്‍ നിന്നുണ്ടായ പിഴവുകാരണമാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് താരം പറഞ്ഞതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here