gnn24x7

ജമ്മു കശ്മീരിൽ 18 മാസങ്ങൾക്ക് ശേഷം 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു

0
151
gnn24x7

ശ്രീനഗർ: നീണ്ട 18 മാസങ്ങൾക്ക് ശേഷം ജമ്മു കശ്മീരിൽ 4ജി മൊബൈൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുമെന്ന് ജമ്മു കശ്മീർ ഭരണകൂടം വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ജമ്മു കശ്മീർ ഭരണകൂട വക്താവ് രോഹിത്ത് കൻസലാണ് ട്വീറ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

2019 ഓഗസ്റ്റിൽ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയതിനെ തുടർന്നാണ് ഇവിടെ 4ജി സേവനം നിർത്തിവെച്ചത്. നേരത്തെ സുപ്രിംകോടതി വിധി പ്രകാരം ചെറിയ വേ​ഗതയിലുള്ള ഇന്റർനെറ്റ് സേവനം പ്രദേശത്ത് പുനഃസ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലവിൽ 4ജി മൊബൈൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കാനുള്ള നീക്കം.

ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷലീൻ കബ്ര പുറപ്പെടുവിച്ച വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് 4ജി ഇന്‍റർനെറ്റ് സേവനം പുനഃസ്ഥാപിക്കാൻ തീരുമാനമായിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here