അമിതാബ് ബച്ചന്റെ ഉപദേശം വേണ്ടെന്ന് കോടതിയില്‍ ഹരജി നല്‍കി

0
68

ന്യൂഡല്‍ഹി: അമിതാബ് ബച്ചന്റെ കോളര്‍ ട്യൂണ്‍ ഐഡിയായി കോവിഡ് മാനദണ്ഡങ്ങളെ സൂക്ഷിക്കണമെന്ന് വോയ്‌സ് മെസേജ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അമിതാബ് ബച്ചന് കോവിഡ് ബാധിക്കുകയും ചികിത്സ നടത്തി രക്ഷപ്പെടുകയും ചെയ്ത സ്ഥിതിക്ക് ഈ കോവിഡ് മാനദണ്ഡങ്ങള്‍ പറയാന്‍ അമിതാബ് ബച്ചന്‍ യോഗ്യനാണോ എന്ന് ചോദ്യം ചെയ്തു കൊണ്ട് സാമൂഹ്യ പ്രവര്‍ത്തകനായ രാകേഷ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഈ കോവിഡ് മഹാമാരിയുടെ സന്ദര്‍ഭത്തല്‍ ഇത്തരം സന്ദേശങ്ങള്‍ എല്ലാവരും സൗജന്യമായി രാജ്യസേവനം പോലെ ചെയ്യുമ്പോള്‍ അമിതാബ് ബച്ചന്‍ മാത്രം തന്റെ ഈ പ്രവര്‍ത്തനത്തിന് സര്‍ക്കാരില്‍ നിന്നും വന്‍ തുക കൈപ്പറ്റിയതും തികച്ചും നിന്ദനീയമായ പ്രവര്‍ത്തിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത് രാജ്യത്തെ സ്‌നേഹിക്കുന്ന ഒരു നല്ല കലാകാരന് യോജിക്കുന്ന പ്രവര്‍ത്തിയല്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇത്തരം കാര്യങ്ങളെ മുന്‍ നിര്‍ത്തി അമിതാബ് ബച്ചന് ഇത്തരം ഉപദേശങ്ങള്‍ നല്‍കാന്‍ യോഗ്യതയില്ലെന്നും താരം ഒരു സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളെല്ലന്നും അത്തരം സാമൂഹി പ്രതിബന്ധത ഒട്ടും ഇല്ലാത്ത വ്യക്തിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here