gnn24x7

10000 കാഴ്ചകൾ പിന്നിട്ട് ‘അക്കരെ ആണെന്റെ മാനസം’

0
498
gnn24x7

നമ്മുടെ ചെറിയ ശ്രമം ആയിരുന്നു അക്കരെ ആണെന്റെ മാനസം — വിദേശ രാജ്യത്തു ജോലി തേടി വരുന്ന ഓരോ നഴ്സിന്റെയും ജീവിതം എത്രമാത്രം വെല്ലുവിളികളും വികാരങ്ങളും നിറഞ്ഞതാണ് എന്ന് പറയാനുള്ള ഒരു ശ്രമം. ..എന്നാൽ അതിന് 10000 കാഴ്ചകളെ മാത്രമല്ല, ആയിരക്കണക്കിന് മനസ്സുകളെ ആസ്വാദനത്തിലേക്കും ചിന്തയിലേക്കും കൊണ്ടുപോകാൻ കഴിഞ്ഞു എന്നത് ഞങ്ങൾക്ക് അത്യന്തം സന്തോഷകരവും അഭിമാനവുമാണ്…

ഈ യാത്രയിലുടനീളം നമ്മോടൊപ്പം നിന്ന എല്ലാ പ്രേക്ഷകർക്കും, നിങ്ങളുടെ അഭിപ്രായങ്ങൾ, മെസേജുകൾ , ഷെയറുകൾ, കമന്റുകൾ, ലൈക്കുകൾ — ഒക്കെ ഒരുപാട് സമ്മാനങ്ങൾ പോലെയായിരുന്നു..ഗായത്രി ഒരു കഥാപാത്രം മാത്രം അല്ല… അവളിൽ പ്രതിഫലിക്കുന്നത് നമുക്കെല്ലാവർക്കും ചുറ്റും കാണുന്ന, അതിലപ്പുറം മനസ്സിലാക്കാൻ പാടുള്ള, ആർക്കും പറയാൻ കഴിയാത്ത വേദനകളെയും പ്രതീക്ഷകളെയും ചുമക്കുന്ന ഒരു നഴ്‌സിന്റെ കഥ…10000 കാഴ്ചകൾ പിന്നിടുമ്പോൾ, ഇത് ഒരു തുടക്കമേ ആയിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ പിന്തുണയാണ് ഞങ്ങൾക്ക് പ്രതീക്ഷയും കരുത്തും.

നന്ദിയോടെ ONGAR PRODUCTIONS

gnn24x7