“ആനന്ദം പരമാനന്ദം” രണ്ടാമത് ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

0
79
adpost

ഷാഫി സംവിധാനം ചെയ്യന്ന ആനന്ദം പരമാനന്ദം എന്ന ചിത്രത്തിലെ രണ്ടാമതു ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി.
മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമിട്ട് ഹരിശങ്കറും മീനാക്ഷിയും പാടിയ
എന്തിനെൻ്റെ നെഞ്ചിനു
ള്ളിലെ
കൂടുതാഴിടാൻ മറന്ന നാൾ
എന്ന ഗാനമാണ് ഇന്ന് പുറത്തിറങ്ങിയത്.
മധുരമനോഹരമായ ഈ ഗാനത്തിൻ്റെ ദൃശ്യാവിഷ്ക്കാരവും ഈ ചിത്രത്തിലെ നിർണ്ണായകമായ സാഹചര്യങ്ങൾക്ക് ഏറെ അനുകൂലമായ രീതിയിലേക്കു വിരൽ ചൂണ്ടുന്നതാണ്.
വൻ സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
നർമ്മവും ഫാൻ്റെ സിയുമൊക്കെ കൈകോർത്ത് ഒരുക്കുന്ന ഒരു ക്ലീൻ എൻ്റെർടൈനറാണ് ഈ ചിത്രം.
ഇന്ദ്രൻസ്, ഷറഫുദ്ദിൻ, അനഘ നാരായണൻ, അജു വർഗീസ്, എന്നിവരാണ് ഈ ഗാനത്തിലെ അഭിനേതാക്കൾ.
എം.സിന്ധുരാജിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സപ്തത രംഗ് ക്രിയേഷൻസാണ്.
കിസ്തുമസ്സിനു മുന്നോടിയായി ഡിസംബർ ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

adpost

LEAVE A REPLY

Please enter your comment!
Please enter your name here