gnn24x7

നിരോധിത സംഘടനയുടെ പേരിൽ മത്സ്യത്തൊഴിലാളി സമരത്തെ തകർക്കാൻ നീക്കം: കെ സുധാകരൻ

0
150
gnn24x7

വിഴിഞ്ഞം സംഷർഷത്തിന് പിന്നിൽ നിരോധിത സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവനപോരാട്ടത്തെ തകർക്കാൻ എൽഡിഎഫ് സർക്കാർ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ഇതുസംബന്ധിച്ച നിജസ്ഥിതി മുഖ്യമന്ത്രി പുറത്തുവിടണം. സംഘർഷത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെടുത്തി ഇത്തരം അഭ്യൂഹങ്ങൾ അന്തരീക്ഷത്തിൽ നിലനിൽക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമവാർത്തകൾ അടിസ്ഥാന രഹിതമാണെങ്കിൽ അത് നിഷേധിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. തെളിവുകളുടെ അഭാവത്തിൽ മത്സ്യത്തൊഴിലാളി സമൂഹത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് ഭൂഷണമല്ല. പ്രശ്നപരിഹാരം കാണുന്നതിന് പകരം പ്രകോപന ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നത് ഒട്ടും ഗുണകരമല്ല. പ്രശ്നം വഷളാക്കുന്ന പ്രസ്താവനകളാണ് മന്ത്രിമാരും കെ.ടി ജലീൽ എംഎൽഎയും നടത്തുന്നത്. തീവ്ര ഹൈന്ദവ സംഘടനകളും വിഴിഞ്ഞം സംഘർഷത്തിന്റെ പേരിൽ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സംഘർഷം നടന്ന് ദിവസങ്ങൾകഴിഞ്ഞിട്ടും മുഖ്യമന്ത്രിപ്രതികരിക്കാത്തതും ചർച്ചയ്ക്ക്മുൻകൈയെടുക്കാത്തതുംOpen+Oദുരൂഹമാണെന്നും സുധാകരൻ പറഞ്ഞു. വർഗീയ സംഘർഷമാണ് വിഴിഞ്ഞത്ത് നടന്നതെന്ന പ്രകോപനപരമായ പ്രസ്താവന മന്ത്രിമാർ നടത്തിയത്വ്യക്തമായതെളിവുകളില്ലാതെയാണെങ്കിൽ അവർക്കെതിരെയും കേസെടുക്കണം. മത്സ്യത്തൊഴിലാളികളുടെ സമരം പൊളിക്കാനും സംഘർഷം ഉണ്ടാക്കാനും ആസുത്രിത ശ്രമം ഏതെങ്കിലും കേന്ദ്രത്തിൽ നിന്നുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here