തൊടുപുഴ: ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് തൊടുപുഴ മലങ്കര ഡാമിൽ മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ പെടുകയായിരുന്നു. വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. മൃതദേഹം കണ്ടെടുത്തു.
ജലാശയത്തിൽ കുളിക്കാനിറങ്ങിയ അനിൽ കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. പ്രദേശവാസിയായ യുവാവ് മിനിട്ടുകൾക്കകം എത്തി അനിലിനെ കരയ്‍ക്കെത്തിച്ച്, ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തൊടുപുഴയിൽ ഷൂട്ടിംഗിനായി എത്തിയതായിരുന്നു അനിൽ. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, ആമി തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.