gnn24x7

10 ലക്ഷം വിലയുള്ള ആമയെ തമിഴ്‌നാട് പാര്‍ക്കില്‍ നിന്നും മോഷ്ടിച്ചു

0
204
gnn24x7

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രശസ്തമായ പാര്‍ക്കാണ് മഹാബലിപുരത്തെ മുതലപാര്‍ക്ക്. അവിടെ ഉണ്ടായിരുന്ന ഭീമന്‍ ആമയെ പാര്‍ക്കില്‍ നിന്നും കാണാതായി. ആരോ മനപ്പൂര്‍വ്വം മോഷ്ടിച്ചുവെന്നാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഉദ്ദേശ്യം 10 ലക്ഷം രൂപയിലധികം വില ലഭിച്ചേക്കാവുന്നതാണ് ഈ ആമ. ആല്‍ഡാബ്ര ഇനത്തില്‍പ്പെട്ടതാണ് ഈ ആമ. വളരെ അപൂര്‍വ്വമായി മാത്രമെ ലോകത്ത് ഇവയെ കണ്ടുവരാറുള്ളൂ.

മഹാബലിപുരത്തെ മദ്രാസ് ക്രൊക്കഡൈല്‍ ബാങ്ക് ട്രസ്റ്റ് സെന്റര്‍ ഫോര്‍ ഹെര്‍പ്പറ്റോളജിയില്‍ നിന്നും ഇത്രയും വലിയൊരു ആമയെ എങ്ങിനെ കടത്തിക്കൊണ്ടുപോയി എന്നതില്‍ പോലീസിന് സംശയമുണ്ട്. മിക്കവാറും ഇതില്‍ ജീവനക്കാരുടെ ഒത്താശയില്ലാതെ നടക്കാന്‍ സാധ്യതയില്ലെന്നും പോലീസ് ഊഹിക്കുന്നുണ്ട്. ഈ ആമകള്‍ക്ക് 150 വര്‍ഷം വരെ ആയുസ്സ് ഉണ്ടെന്നാണ് കണക്കുകള്‍. 200 കിലോ വരെ ഭാരത്തോടെയുള്ള ഈ ആമകള്‍ക്ക് 1.5 മീറ്ററിലധികം നീളവും ഉണ്ടാവാറുണ്ട്.

പാര്‍ക്കില്‍ നിന്നും നിന്നും കാണാതായ ആമയ്ക്ക് 50 വയസ്സ് പ്രായമുണ്ട്. ഉദ്ദേശ്യം എണ്‍പതിനും നൂറിനും ഇടയിലാണ് ആമയുടെ ഭാരം ഉണ്ടാവാന്‍ സാധ്യത. ഈ ആമയെ ചില മരുന്നുകള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ഒരുപക്ഷേ, അതായിരിക്കാം മോഷണത്തിന് പിന്നിലെ ഉദ്ദേശ്യമെന്ന് പോലീസ് സംശയിക്കുന്നു. എന്നാല്‍ ആമ മോഷണം പോയിട്ട് ഇപ്പോള്‍ ആറ് ആഴ്ചകള്‍ കഴിഞ്ഞുവെങ്കിലും ഇപ്പോഴാണ് പോലീസ് വാര്‍ത്ത പുറത്തു വിടുന്നത്. ഇതിനകം പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞിരുന്നു. കഴിഞ്ഞ നവംബര്‍ 11, 12 തിയതികളില്‍ ആമ മോഷണം ചെയ്തതായാണ് അറിവ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here