gnn24x7

‘വേണ്ടത് ഹാഷ്, കഞ്ചാവല്ല’; കരിഷ്മയും ദീപികയും ഉൾപ്പെടുന്ന വാട്സാപ്പ് ചാറ്റ് പുറത്ത്

0
277
gnn24x7

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ലഹരി അന്വേഷണം ബോളിവുഡ് നടി ദിപിക പദുക്കോണിലേക്കും നീളുന്നു. ഇതുമായി ബന്ധപ്പെട്ട് ദീപികയുടെ മാനേജർ കരിഷ്മ പ്രകാശിനെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നാളെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവരെയും അന്വേഷണ ഏജൻസി ഉടൻ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. ടാലന്റ് മാനേജ്മെന്റ് ഏജൻസിയായ ക്വാനിലെ ജീവനക്കാരിയാണ് കരിഷ്മ.

അതേസമയം, കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള റിയ ചക്രവർത്തിയുടെ മാനേജർ ആയിരുന്ന ശ്രുതി മോദി, സെലിബ്രിറ്റി മാനേജർ ജയ സാഹ എന്നിവരെയും അടുത്ത ദിവസം തന്നെ അന്വേഷണ ഏജൻസി ചോദ്യം ചെയ്യും. റിയ ചക്രവർത്തിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ അനുസരിച്ചാണ് ശ്രദ്ധ കപൂർ, സാറാ അലി ഖാൻ, രാകുൽ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്യാൻ നാർകോടിക്സ് കൺട്രോൾ ബ്യൂറോ തീരുമാനിച്ചത്.

കരിഷ്മയും ദീപികയും ഉൾപ്പെടുന്ന വാട്സാപ്പ് ചാറ്റാണ് പുറത്തുവന്നത്. ഇതിൽ ദീപികയെ ‘D’ എന്നും കരിഷ്മയെ ‘K’ എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ദീപിക കരിഷ്മയോട് ‘മാൽ, ഹാഷ്’ എന്നിവ കൈയിലുണ്ടോ എന്നാണ് ചോദിക്കുന്നത്. എന്നാൽ, തന്റെ വീട്ടിലാണ് ഇതൊക്കെയുള്ളതെന്നും ഇപ്പോൾ താൻ ബാന്ദ്രയിലാണെന്നും അത്യാവശ്യമാണെങ്കിൽ അമിതിനോട് ചോദിക്കാമെന്നും പറയുന്നു. ചർച്ച അവസാനിക്കുമ്പോൾ തനിക്ക് ‘ഹാഷ്’ ആണ് വേണ്ടതെന്നും ‘കഞ്ചാവ്’ അല്ലെന്നും ദീപിക വ്യക്തമാക്കുന്നു.

അതേസമയം. സുശാന്തിന്റെ ഫാം ഹൗസിൽ നടന്നിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു ലഹരിപ്പാർട്ടിയെ കുറിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. പുണെയ്ക്ക് സമീപമുള്ള ലോണാവാലയിലെ സുശാന്തിന്റെ ഫാം ഹൗസിലാണ് പാർട്ടി നടന്നത്. ഈ പാർട്ടിയുമായി ബന്ധപ്പെട്ടാണ് കൂടുതൽ ബോളിവുഡ് താരങ്ങളുടെ പേരുകൾ ഉയർന്നു കേട്ടത്. ചോദ്യം ചെയ്യലിൽ റിയ ചക്രവർത്തി 25 ഓളം ബോളിവുഡ് സെലിബ്രിറ്റികളുടെ പേര് പറഞ്ഞെന്നാണ് റിപ്പോർട്ട്.

ഇതിനിടയിൽ ജയ സാഹ റിയ ചക്രവർത്തിയുമായി നടത്തിയ ചാറ്റിന്റെ വിശദാംശങ്ങളും പുറത്തു വന്നിരുന്നു. വേറൊരാൾ കുടിക്കുന്ന പാനീയത്തിൽ ‘നാലു തുള്ളി ചേർക്കുക’ എന്നതാണ് സന്ദേശം. എന്നാൽ, ആര് കുടിക്കുന്ന പാനീയത്തിലാണ് ഇത് ചേർക്കാൻ നിർദ്ദേശിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. 2019 അവസാനം അയച്ച സന്ദേശം ഇങ്ങനെ, ‘ചായയിൽ നാല് തുള്ളി ചേർക്കുക, അത് അവനെ കുടിക്കാൻ അനുവദിക്കുക. കിക്ക് ഉണ്ടാകാൻ 30 മുതൽ 40 മിനിറ്റ് വരെയെടുക്കും’. അതേസമയം, നിരോധിക്കപ്പെട്ട മയക്കുമരുന്നായ സിബിഡി ഓയിലിനെക്കുറിച്ചാണ് റിയയും ജയ സാഹയും സംസാരിച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here