gnn24x7

അയര്‍ലണ്ടിലെ ചിക്കന്‍ പ്രൊഡക്ടുകളില്‍ മാരക ബാക്ടീരിയ: ഡണ്‍ സ്റ്റോഴ്‌സ് ചിക്കന്‍ തിരിച്ചെടുക്കുന്നു

0
582
gnn24x7

അയര്‍ലണ്ട്: പക്ഷിപ്പനിയുടെയും മറ്റു അസുഖങ്ങളുടെയും വൈറസുകള്‍ പലപ്പോഴും ഇറച്ചി ഭക്ഷ്യവസ്തുക്കളില്‍ കണ്ടുവരാറുണ്ട്. ഇപ്പോള്‍ അയര്‍ലണ്ടിലെ ‘ചിക്കന്‍ പ്രൊഡക്ടു’കളില്‍ മാരകമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡണ്‍ സ്റ്റോഴ്‌സ് വിതരണം ചെയ്ത ഇറച്ചിക്കോഴി ഉല്പന്നങ്ങള്‍ തിരിച്ചെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ജനങ്ങള്‍ കോഴിഇറച്ചി ഉല്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിക്കുമ്പോള്‍ കൂടുതല്‍ ജാഗരൂകരാവേണ്ട ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നത്.

ബാക്ടീരിയയുടെ സാന്നിധ്യം മനസിലാക്കി, അത് ജനങ്ങള്‍ക്ക് കൂടുതല്‍ അപകടകരമാവുന്നു എന്ന് തിരിച്ചറിഞ്ഞ ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലന്‍ഡ് (എഫ്എസ്എഐ) ഡണ്‍ സ്റ്റോഴ്‌സിന്റെ രണ്ട് ഉല്‍പ്പന്നങ്ങള്‍ ഉടനെ തന്നെ മാര്‍ക്കറ്റില്‍ നിന്നും തിരിച്ചെടുക്കുകയാണ്. അത് വാങ്ങിച്ചുപോയവര്‍ ഉപയോഗിക്കുവാന്‍ പാടില്ലെന്നും എഫ്.എസ്.എ.ഐ ജനങ്ങളോട് പറയുന്നുണ്ട്.

Dunnes Stores My Family Favourites Cooked Chicken Pieces ,
Dunnes Stores My Family Favourites Cooked Chicken Tikka Pieces, 240g എന്നീ രണ്ട് ഉല്പന്നങ്ങളാണ് മാര്‍ക്കറ്റില്‍ നിന്നും തിരിച്ചെടുത്തുകൊണ്ടിരിക്കുന്നത്.

ലിസ്റ്റീരിയ എന്നറിയപ്പെടുന്ന ലിസ്റ്റീരിയ മോണോസൈറ്റോജെനസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് ഈ ഭക്ഷ്യവസ്തുക്കളില്‍ കണ്ടെത്തിയത്. ഡണ്‍ സ്റ്റോഴ്‌സിന്റെ ഈ രണ്ട് ഉല്പന്നങ്ങളിലും ഈ വൈറസിന്റെ സാന്നിധ്യം കൂടുതലുള്ളതായി കണ്ടെത്തിയിരുന്നു.

ലിസ്റ്റീരിയ ബാക്ടീരിയ ബാധ ഉണ്ടായാല്‍ ശക്തമായ ഛര്‍ദ്ദി, ഓക്കാനം, സ്ഥിരമായ പനി, പേശിവേദന, കടുത്ത തലവേദന, കഴുത്തിലെ കാഠിന്യം എന്നിവയ്ക്ക് കാരണമാകും. ചിലര്‍ക്ക് ഇത് ആദ്യലക്ഷണങ്ങളായും കാണപ്പെടാം. പലപ്പോഴും ഇത് അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഗുരുതരമായ സങ്കീര്‍ണ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. പ്രത്യേകിച്ച് ഗര്‍ഭിണികളായ സ്ത്രീകള്‍, കുഞ്ഞുങ്ങള്‍, ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയുള്ള ആളുകള്‍ എന്നിവര്‍ പ്രത്യേകിച്ചും അണുബാധയ്ക്ക് പെട്ടെന്ന് ഇരയാകുന്നു.

എഫ്.സി.ഐയുടെ അഭിപ്രായത്തില്‍ ബാക്ടീരിയയുടെ ഇന്‍കുബേഷന്‍ കാലയളവും അണുബാധ ലക്ഷണങ്ങളുടെ സമയവും തമ്മിലുള്ള സമയം ഏതാണ്ട് മൂന്നാഴ്ചയാണ്. എങ്കിലും സാധാരണയില്‍ ഇത് എഴുപത് ദിവസം വരെ കാണപ്പെട്ടേക്കാം. ഉല്പന്നങ്ങള്‍ കഴിക്കരുതെന്ന് എഫ്.സി.ഐ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here