gnn24x7

ബാങ്ക് അക്കൗണ്ടില്‍ നിന്നും 12 രൂപയോ 330 രൂപയോ ബാങ്ക് പിടിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് 2 ലക്ഷം രൂപ ലഭിക്കും ! എങ്ങിനെ?

0
911
gnn24x7

ന്യൂഡല്‍ഹി: നിങ്ങളുടെ ഉറ്റവരോ, വേണ്ടപ്പെട്ടവരോ കോവിഡ് മൂലം മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ചിലപ്പോള്‍ പ്രധാനമന്ത്രിയുടെ ഇന്‍ഷൂറന്‍സ് പദ്ധതികളായ പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന (PMJJBY) പ്രകാരവും പ്രധാന്‍മന്ത്രി സുരക്ഷ ഭീമ യോജന (PMSBY) പ്രകാരമോ രണ്ട്‌ലക്ഷം രൂപവരെ ഇന്റഷൂറന്‍സ് തുക ലഭിച്ചേക്കും.

കോവിഡ് മരണത്തിന് മാത്രമല്ല, മറ്റു തരത്തിലുള്ള അപകടമരണങ്ങള്‍ക്കും ഇത് ബാധകമാണ്. 2015 ലാണ് കേന്ദ്രസര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കായി PMJJBY, PMSBY എന്നീ രണ്ട് ഇന്‍ഷൂറന്‍സ് സ്‌കീമുകള്‍ പ്രാവര്‍ത്തികമാക്കിയത്. ബാങ്ക് അക്കൗണ്ടുള്ള വ്യക്തികള്‍ക്ക് ഇതിന്റെ പ്രിയം തുക അവരുടെ അക്കൗണ്ടില്‍ നിന്നും നേരിട്ട് സര്‍ക്കാര്‍ സ്വീകരിക്കുകയാണ്. PMJJBY ഇന്‍ഷൂറന്‍സ് സ്‌കീമിന് 330 രൂപയും PMJJBY സ്‌കീമിന് 12 രൂപയുമാണ് ഇന്‍ഷൂറന്‍സ് തുക ഈടാക്കുന്നത്. മിക്കവാറും ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ അതിലൂടെ ഈ ഇന്‍ഷൂറന്‍സ് തുക ബാങ്ക് കൃത്യമായി അടച്ചുകാണും.  

അത് വ്യക്തമായി അറിയണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ അല്ലെങ്കില്‍ മരണപ്പെട്ട/അപകടത്തില്‍പ്പെട്ട വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് പാസ് ബുക്കുമായി ബാങ്കില്‍ ചെന്ന് അതാത് വര്‍ഷത്തെ ഏപ്രില്‍ 1-ാം തിയതി മുതല്‍ അടുത്ത മാര്‍ച്ച് 31-ാം തീയതിവരെയുള്ള സ്റ്റേറ്റ്‌മെന്റുകള്‍ എടുത്തു നോക്കിയാല്‍ അതില്‍ എപ്പോഴെങ്കിലും 12 രൂപയും ഒരു 330 രൂപയും നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ബാങ്ക് പിടിച്ചിട്ടുണ്ടോ എന്ന് നിരീക്ഷിച്ചാല്‍ മതി. എങ്കില്‍ നിങ്ങള്‍ ആ ഇന്‍ഷൂറന്‍സ് പോളിസിക്ക് യോഗ്യരാണ്. അങ്ങിനെ ഉണ്ടെന്ന് ഉറപ്പാക്കിയാല്‍ നിങ്ങള്‍ ഉടനെ തന്നെ ബാങ്കുമായി ബന്ധപ്പെട്ടാല്‍ നിങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് തുകയായ 2 ലക്ഷം രൂപ ലഭിക്കും.

ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ പൊതുജനങ്ങള്‍ക്കായി നിരവധി ഇന്‍ഷുറന്‍സ് പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. ഈ പദ്ധതികള്‍ എല്ലാം തന്നെ സാമൂഹ്യക്ഷേമത്തെ ലക്ഷ്യം വച്ചുള്ളതും കുറഞ്ഞ പ്രീമിയം നിരക്കില്‍ മികച്ച ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതുമാണ്. പ്രധാനമന്ത്രി ആരംഭിച്ച വിവിധ സ്‌കീമുകളില്‍ രണ്ട് ജനപ്രിയ ഇന്‍ഷുറന്‍സ് സ്‌കീമുകളുണ്ട് അവയാണ് പിഎംജെജെബി, പിഎംഎസ്ബിവൈ.

പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന (PMJJBY) ഒരു നല്ല രീതിയിലുള്ള ടേം ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഇത്.  ഇതു പ്രകാരം പ്ലാന്‍ ഒരു വര്‍ഷത്തേക്ക് ഭാരതത്തിലെ എല്ലാ വ്യക്തികള്‍ക്കും ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. കവറേജ് കാലയളവില്‍ ഇന്‍ഷ്വര്‍ ചെയ്തയാള്‍ മരിക്കുകയാണെങ്കില്‍, പോളസി തുക കൃത്യമായി നല്‍കും. സ്‌കീമിന് കീഴിലുള്ള തുക 2 ലക്ഷം രൂപയും പ്രീമിയം 330 രൂപയുമാണ്.

ഒരു വ്യക്തിയ്ക്ക് വേണ്ടിയുള്ള അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാന്‍ മന്ത്രി രക്ഷാ ഭീമ യോജന (PMSBY). ഈ പദ്ധതി പ്രകാരം ആകസ്മിക മരണം, സ്ഥിരമായ ഭാഗിക വൈകല്യം, അപകടം, അംഗവൈകല്ല്യം എന്നിവ ഉള്‍ക്കൊള്ളുന്നു. പോളിസി ഒരു വര്‍ഷത്തേക്കാണ് പ്രാബല്ല്യത്തില്‍ ഉള്ളത്. ഇത് വര്‍ഷം തോറും പുതുക്കാനാകും. മരണത്തിനും അംഗ വൈകല്യത്തിനുമുള്ള കവറേജ് തുക 2 ലക്ഷം രൂപയും ഭാഗിക വൈകല്യത്തിന് ഇത് ഒരു ലക്ഷം രൂപയുമാണ്. ഈ ഇന്‍ഷൂറന്‍സിന്റെ പ്രീമിയം 12 രൂപയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here