gnn24x7

ഹോളിവുഡ് നടന്‍ മൈക്കല്‍ ലോണ്‍സ്ഡേല്‍ അന്തരിച്ചു

0
249
gnn24x7

ഫ്രാന്‍സ്: ഫ്രാന്‍സിലെ സില്‍വര്‍ സ്‌ക്രീനിലെയും നാടകത്തിലെയും അതികായനായ നടന്‍ മൈക്കല്‍ ലോണ്‍സ്ഡേല്‍ ഇന്ന് അന്തരിച്ചു. തന്റെ 60 വര്‍ഷക്കാലത്തെ അഭിനയ ജീവിതത്തില്‍ ലോകത്തെ ഏറ്റവും മികച്ച സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു എന്നത് അദ്ദേഹത്തിന്റെ മികച്ച ഒരു നേട്ടമായി കണക്കാക്കാം. മരണസമയത്ത് അദ്ദേഹത്തിന് 89 വയസ്സായിരുന്നു.

മൈക്കല്‍ 1979 ലെ ജെയിംസ് ബോണ്ട് ചലച്ചിത്രമായ മൂണ്‍റേക്കറിലെ വില്ലനായി അഭിനയിച്ചതു മുതല്‍ 2011 ലെ ഓഫ് ഗോഡ്‌സ് ആന്റ് മെന്‍ എന്ന സിനിമയില്‍ അള്‍ജീരിയയിലെ ഒരു ഫ്രഞ്ച് സന്യാസിയുടെ വേഷം വരെ മികച്ച കഥാപാത്രങ്ങളായി ജനഹൃദയങ്ങളില്‍ ജീവിച്ചു.ലോക പ്രസിദ്ധിയാര്‍ജ്ജിച്ച സംവിധായകരായ ഓര്‍സണ്‍ വെല്ലസ്, സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ഫ്രാങ്കോയിസ് ട്രൂഫൗട്ട് ലൂയിസ് മല്ലെ എന്നിവരുടെ കഥാപാത്രമായും ലോണ്‍സ്ഡേല്‍ കുറെ നാള്‍ ജീവിച്ചു.

ഒരു ഫ്രഞ്ച് അമ്മയുടെയും ബ്രിട്ടീഷ് പിതാവായ ലോണ്‍സ്ഡേലിന്റെയും മകനായ മൈക്കല്‍ ലോണ്‍സ്‌ഡെയില്‍ മൃദുവായ തന്റെ ശബ്ദത്തില്‍ കല ഉപയോഗിച്ച ഒരു മനുഷ്യനായിരുന്നു. എല്ലാറ്റിനും തന്റെതായ ചില പ്രത്യേകതകള്‍ അദ്ദേഹം സമ്മാനിക്കാനും മറന്നില്ല.

നൂറിലധികം ചിത്രങ്ങള്‍ നിര്‍മ്മിച്ച അദ്ദേഹം വേദിയില്‍ നിരവധി കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. ഓപറ ഓഫ് പാരീസ്, ഡെഗാസ് എറ്റ് മോയി (ഡെഗാസ് ആന്‍ഡ് മി) എന്ന കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒരു ഹ്രസ്വചിത്രത്തിലായിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രകടനം. പാരീസിലെ ഒരു വാര്‍ദ്ധക്യകാല ഭവനത്തില്‍ ലോണ്‍സ്ഡേല്‍ സമാധാനപരമായി മരിച്ചുവെന്ന് 20 വയസ്സുള്ള ഏജന്റ് ഒലിവിയര്‍ ലോയിസോ പറഞ്ഞു.

അവിവാഹിതനായ ലോണ്‍സ്ഡേല്‍ ഒരു തികഞ്ഞ കൃസ്തീയ വിശ്വാസിയായിരുന്നു. അദ്ദേഹത്തിന്റെ ക്രിസ്തീയ വിശ്വാസങ്ങളെ പ്രതിഫലിപ്പിക്കുന്ന നിരവധി വേഷങ്ങള്‍ ചെയ്തു, സന്യാസി സഹോദരന്‍ ലൂക്ക് മുതല്‍ യഥാര്‍ത്ഥ ജീവിത നാടകത്തിലെ ഗോഡ്‌സ് ആന്റ് മെന്‍ എന്ന നാടകത്തില്‍ വരെ. തുടര്‍ന്ന് നാടകത്തില്‍ ഇസ്ലാമിക തീവ്രവാദികളുടെ കൈയില്‍ സഹ സന്യാസിമാരോടൊപ്പം ആര്‍സണ്‍ വെല്ലസിന്റെ 1962 ലെ ഒരു പുരോഹിതനോടൊപ്പം മരിക്കാന്‍ വിധിക്കപ്പെട്ടു. (ഫിലിം ദി ട്രയല്‍) മരിക്കുന്നതിനെക്കുറിച്ച് തനിക്ക് യാതൊരു ഉത്കണ്ഠയുമില്ലെന്ന് ഫ്രഞ്ച് ദിനപത്രമായ ലെ പാരീസിയന്‍ 2016 ല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here