gnn24x7

മലയാളി ഹൃദയങ്ങളിൽ സ്നേഹവർണ്ണം വിരിയിച്ച് ‘മഴവില്ലേ’ മ്യൂസിക് ആൽബം, ശ്രദ്ധ നേടി അയർലണ്ട് മലയാളി ഡ്രമ്മർ Iva Cicily Pintu

0
739
gnn24x7

Dorian Live Music Band ആൽബത്തിൽ ശ്രദ്ധ നേടി അയർലണ്ട് മലയാളി ഡ്രമ്മർ Iva Cicily Pintu

സംഗീതത്തിന്റെ മാരിവർണ്ണങ്ങൾ പൊഴിച്ച് മലയാളി പ്രേക്ഷകർക്ക് പുതു അനുഭൂതി നൽകി യൂട്യൂബിൽ താരംഗമാകുകയാണ് ‘മഴവില്ലേ’ എന്ന ഏറ്റവും പുതിയ മലയാളം റോക്ക് ആൽബം ഗാനം. ഗൃഹാതുരത്വം പകരുന്ന വരികളും പശ്ചാത്യ സംഗീതത്തിന്റെ താളവും ഇഴുകി ചേർന്ന് സുന്ദര ഗാനം ഇതിനോടകം ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.

Dorian Live Music Band ന്റെ ബാനറിൽ Jaison Dorian അണ് ഗാനം ചിട്ടപ്പെടുത്തിയത്.Jaison Dorian ഉം Deepa Thomas ഉം ചേർന്നാണ് വരികൾ എഴുതിയത്. Manorama Music Songs ചാനലാണ് ആൽബം പുറത്തിറക്കിയിരുക്കുന്നത്. Alan Sherdin നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Dorian Live Music Band ആൽബത്തിൽ ശ്രദ്ധ നേടി അയർലണ്ട് മലയാളി ഡ്രമ്മർ Iva Cicily Pintu

ഗാനത്തിൽ ഏവരുടെയും മനസ്സ് കീഴക്കിയ പ്രകടനമാണ് Iva Cicily Pintu എന്ന കൊച്ചു മിടുക്കി കാഴ്ചവച്ചിരിക്കുന്നത്. ഡ്രംസിന്റെ ചടുല താളത്തിലൂടെ ആസ്വാദക മനസ്സിൽ ചേക്കേറിയിരിക്കുകയാണ് Iva. അയർലണ്ട് മലയാളികളായ Pintu – Bilgy ദമ്പത്തികളുടെ മകളാണ് Iva Cicily Pintu. Bilgy Pintu ആണ് ആൽബം നിർമ്മിച്ചിരിക്കുന്നത്.

വീഡിയോ കാണാം:

Acoustic & Electric Guitars: Sangeeth Pavithran, Jaison Dorian

Piano: Mebin Francis

Bass: Jossie PeterDrums: Iva Cicil Pintu

Orchestration & Mixing: Sangeeth Pavithran

Director of Photography: Vipin Das

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here