gnn24x7

സംഗീതജ്ഞൻ കൈതപ്രം വിശ്വനാഥന് വിട

0
389
gnn24x7

കോഴിക്കോട്: സംഗീതസംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥൻ (58) അന്തരിച്ചു. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. ഇരുപതിലേറെ ചിത്രങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.

ജയരാജ് ചിത്രമായ ‘ദേശാടന’ത്തിൽ സംഗീതസംവിധാനത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹായിയായി ആണ് സിനിമാ പ്രവേശം. ജയരാജിന്റെ തന്നെ ചിത്രമായ ‘കണ്ണകി’യിലാണ് ആദ്യമായി സ്വതന്ത്ര സംഗീതസംവിധായകനായത്. കണ്ണകി, തിളക്കം, എകാന്തം മുതലായവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (കണ്ണകി) ലഭിച്ചിട്ടുണ്ട്.

gnn24x7