gnn24x7

സൗദി അറേബ്യയിൽ നാളെ മുതൽ 3 മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കും

0
315
gnn24x7

റിയാദ്: സൗദി അറേബ്യയിൽ ഡ്രൈവിങ് സ്കൂൾ, എൻജിനീയറിങ്, കസ്റ്റംസ് ക്ലിയറൻസ് എന്നീ 3 മേഖലകളിൽ കൂടി നാളെ മുതൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നു. ജനറൽ മാനേജർ, ഗവൺമെന്റ് റിലേഷൻസ് ഓഫിസർ, കസ്റ്റംസ് ക്ലിയറൻസ് ക്ലാർക്ക്, കസ്റ്റംസ് ഏജന്റ്, കസ്റ്റംസ് ബ്രോക്കർ, വിവർത്തകൻ, ഡ്രൈവിങ് പരിശീലകൻ, നിരീക്ഷകൻ എന്നീ തൊഴിലുകളിൽ 22,000 സ്വദേശികളെയാണു നിയമിക്കുക. ഇതോടെ മലയാളികൾ അടക്കം ആയിരക്കണക്കിനു വിദേശികൾക്കു ജോലി നഷ്ടമാകും. ഇവർ നാട്ടിലേക്കു മടങ്ങുകയോ മറ്റു രാജ്യങ്ങളിൽ ജോലി തേടുകയോ ചെയ്യേണ്ടിവരും. കസ്റ്റംസ് ക്ലിയറൻസ്, ഡ്രൈവിങ് സ്കൂൾ മേഖലകളിൽ 100% സ്വദേശിവൽക്കരണമാണു ഇതിലൂടെ ലക്ഷ്യമിടുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here