gnn24x7

30-39 വയസ്സ് പ്രായമുള്ളവർക്ക് കോവിഡ്-19 ബൂസ്റ്റർ വാക്‌സീനായി രജിസ്റ്റർ ചെയ്യാം

0
539
gnn24x7

അയർലണ്ട്: പ്രാഥമിക കോവിഡ് -19 വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയ 30നും 39നും ഇടയിൽ പ്രായമുള്ള ആളുകൾക്ക് അവരുടെ ബൂസ്റ്റർ വാക്സിൻ രജിസ്റ്റർ ചെയ്യാൻ ഇന്ന് മുതൽ അർഹതയുണ്ട്. മുമ്പ് ഒറ്റത്തവണ Janssen വാക്സിൻ സ്വീകരിച്ച 16നും 29നും ഇടയിൽ പ്രായമുള്ള ആളുകൾക്കും ഇന്ന് മുതൽ ഒരു ബൂസ്റ്റർ വാക്സിൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ബൂസ്റ്റർ വാക്‌സിൻ റോൾ-ഔട്ടിന്റെ ഏറ്റവും പുതിയ ത്വരിതപ്പെടുത്തലിൽ രാജ്യത്ത് ഒമൈക്രോൺ വേരിയന്റിന്റെ ആഘാതത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കാനിടയാക്കുന്നുണ്ട്.

മുൻ വാക്‌സിനുകൾ സ്വീകരിച്ച് കുറഞ്ഞത് മൂന്ന് മാസമെങ്കിലും കഴിഞ്ഞാൽ മാത്രമേ ബൂസ്റ്റർ ഡോസ് സ്വീകരിക്കാവൂ. കൂടാതെ ഈ കാലയളവിൽ കോവിഡ് -19 ബാധിച്ചവരാകരുതെന്നും നിർദേശമുണ്ട്. വ്യക്തികൾക്ക് അവരുടെ ബൂസ്റ്റർ അപ്പോയിന്റ്മെന്റ് ഓൺലൈനായി ബുക്ക് ചെയ്യാം. ഫാർമസിസ്റ്റുകളിൽ നിന്നും ജിപി ക്ലിനിക്കുകളിൽ നിന്നും വാക്ക്-ഇൻ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും ബൂസ്റ്റർ വാക്സിനുകൾ ലഭ്യമാകും. 39 വയസ്സിന് മുകളിലുള്ളവർക്കുള്ള ബൂസ്റ്റർ വാക്‌സിനിന്റെ മുൻ ഓഫർ ഇതുവരെ പ്രയോജനപ്പെടുത്താത്ത ആളുകൾ അല്ലെങ്കിൽ വാക്സിനേഷൻ എടുക്കാത്തവർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും വാക്സിൻ അല്ലെങ്കിൽ ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാനും കഴിയുന്നതാണ്.

ഒരു ബൂസ്റ്റർ വാക്‌സിൻ സ്വീകരിക്കാനെത്തുമ്പോൾ ആളുകൾ പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ മറ്റ് ജനനത്തീയതി സ്ഥിരീകരണം ഉൾപ്പെടുന്ന ഔദ്യോഗിക രേഖകൾ പോലുള്ള സാധുവായ ഫോട്ടോ ഐഡി കയ്യിൽ കരുതേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ www.hse.ie യിൽ ലഭ്യമാണ്. 1800 700 700 എന്ന HSELive നമ്പറിലും വിശദാംശങ്ങൾ അറിയാൻ ബന്ധപ്പെടാവുന്നതാണ്.

ഒമിക്രോൺ വേരിയന്റിന്റെ വ്യാപനത്തിന്റെയും കോവിഡ്-19 കേസുകൾ വർദ്ധിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് കോവിഡ്-19 ബൂസ്റ്റർ വാക്‌സിൻ റോൾ-ഔട്ടിന്റെ ഏറ്റവും പുതിയ ഘട്ടം വരുന്നത്.

ഇന്ന് രാവിലെ 8 മണി മുതലുള്ള കണക്കുകൾ പ്രകാരം 568 പേർ ഇപ്പോൾ കോവിഡ് -19 ബാധിച്ച് ആശുപത്രിയിലായതിനാൽ തുടർച്ചയായ നാലാം ദിവസവും ആശുപത്രി കണക്കുകൾ ഉയർന്നു. ഇന്നലെ ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്ത കണക്കുകളേക്കാൾ 47 കൂടുതലാണിത്. ഇതിൽ 92 പേർ ഐസിയുവിൽ ചികിത്സയിലാണ്. “കോവിഡ് -19 ന്റെ ഏറ്റവും പുതിയ തരംഗത്തെ സിസ്റ്റം “നന്നായി” നേരിടുന്നു, എന്നാൽ യഥാർത്ഥ സമ്മർദ്ദം അടുത്ത ആഴ്ച പ്രകടമാകും” എന്ന് എച്ച്എസ്ഇയുടെ ചീഫ് ഓപ്പറേഷൻസ് ഓഫീസർ അറിയിച്ചു. വൈറസ് രോഗികളുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ ക്രിസ്മസിന് മുമ്പ് ആശുപത്രിയിൽ ധാരാളം ശേഷി സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്നലെ 668 കിടക്കകൾ ലഭ്യമാണെന്നും അത് “നല്ല സംഖ്യ” ആണെന്നും Anne O’Connor പറഞ്ഞു. കോവിഡ് -19 ന്റെ ഫലമായി വരും ആഴ്‌ചകളിൽ കൂടുതൽ ജീവനക്കാരെ ജോലിക്ക് ലഭ്യമല്ലാതാകുമെന്ന് പ്രതീക്ഷിക്കുന്നതായി Anne O’Connor കൂട്ടിച്ചേർത്തു.

എച്ച്എസ്ഇ പോർട്ടൽ അനുസരിച്ച്, രാജ്യത്തുടനീളമുള്ള ഒരു ടെസ്റ്റ് സെന്ററിലും പിസിആർ ടെസ്റ്റിനായി സൗജന്യ അപ്പോയിന്റ്മെന്റുകളൊന്നും ഇന്ന് ലഭ്യമല്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here