gnn24x7

ഷാജി കൈലാസിൻ്റെ “കാപ്പ” ആരംഭിച്ചു.

0
377
gnn24x7

കടുവയുടെ മികച്ച വിജയത്തിനു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂലായ് പതിനഞ്ച് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് ആരംഭിച്ചു.ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ: തീയേറ്റർ ഓഫ് ഡ്രീംസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഡോൾവിൻ കുര്യാക്കോസ്, ജിനു.വി.ഏബ്രഹാം, ദിലീഷ് നായർ, എന്നിവരാണ്‌ നിർമ്മാതാക്കൾപ്രശസ്ത നോവലിസ്റ്റ് ജി.ആർ.ഇന്ദുഗോപൻ്റെ ശംഖുമുഖി എന്ന നോവലൈറ്റിനെ ആസ്പദമാക്കി അദ്ദേഹം തന്നെ രചിച്ച തിരക്കഥയിലൂടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടക്കുന്നത്.തിരുവനന്തപുരം നഗരത്തിലെ രണ്ടു ഗ്യാംങ് വാറുകളുടെ കിടമത്സരങ്ങളുടെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.കൊട്ട മധു എന്ന കേന്ദ്ര കഥാപാത്രത്തെപ്രഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്നു.

ആസിഫ് അലിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യർ, അന്നാ ബെൻ, ജഗദീഷ്, ദിലീഷ് പോത്തൻ, നന്ദലാൽ, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.ജോമോൻ.ടി. ജോണാണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ് ഷമീർ മുഹമ്മദ്.

കലാസംവിധാനം -ദിലീപ് നാഥ്.മേക്കപ്പ് – സജി കാട്ടാക്കട , കോസ്റ്റും ഡിസൈൻ- സമീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനു സുധാകർ .പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രതാപൻ കല്ലിയൂർ ,മനോജ്.എൻ.പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു വൈക്കം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here