“അഞ്ചു സെൻ്റും സെലീനയും” ആരംഭിച്ചു

0
47
adpost

ഒരു സെക്കൻ്റ് ക്ലാസ് യാത്രയുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം ജെക്സൺആൻ്റെണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്
അഞ്ചു സെൻ്റും സെലീനയും.
ഈ ഫോർ എൻ്റർടൈൻമെൻ്റ്& ഏ പി.ഇൻ്റർനാഷണലിൻ്റെ ബാനറിൽ മുകേഷ്.ആർ.മേത്ത, സി.വി.സാരഥി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ ഇരുപത്തിയൊന്ന് തിങ്കളാഴ്ച്ച കൊച്ചിയിലെ പ്രശസ്ത ആത്മീയ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കാ പള്ളിയിൽ തുടക്കമായി.


പ്രശസ്ത നിർമ്മാതാവ് എൻ.ജി.ജോൺ (ജിയോ കുട്ടപ്പൻ) സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും ജിജോ പുന്നൂസ് ഫസ്റ്റ് ക്ലാപ്പ് നൽകുകയും ചെയ്തതോടെയാണ് ചിത്രീകരണമാരംഭിച്ചത്.
സാധാരണക്കാരായ മനഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്.
യഥാർത്ഥ ജീവിതത്തിൻ്റെ നേർക്കാഴ്ച്ച യെന്നു തന്നെ പറയാം.
ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സെലീനയെ അന്നാ ബെൻ അവതരിപ്പിക്കുന്നു.


ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ഏറെ സ്വാധീനമുളവാക്കിയ അന്നാ ബെന്നിന് ഇതിലെ സെലീന എന്ന കഥാപാത്രവും ഏറെ അംഗീകാരം ഉറപ്പിക്കാൻ പോന്നതാണ്.
മാത്യു തോമസ്, ശരത്കൃഷ്ണ, സ്രിന്ദാ ശാന്തികൃഷ്ണ,.അനു
മോൾ, ബെന്നി.പി.നായരമ്പലം,
സുധിക്കോപ്പ, സിബി തോമസ്, പൗളിവത്സൻ,
രാജേഷ് പറവൂർ ,അരുൺ പാവുമ്പ, ഹരീഷ് പെങ്ങൻ, ശ്രീലതാ നമ്പൂതിരി, രശ്മി അനിൽ. എന്നിവരും പ്രധാന താരങ്ങളാണ്.
ബെന്നി.പി.നായരമ്പലത്തിൻ്റേതാണ് തിരക്കഥ.
ബെന്നിയുടെ തിരക്കഥയിൽ മകൾ അന്നാ ബെൻ നായികയായി അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.


കൈതപ്രം,ബി.കെ.ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ഈണം പകർന്നിരിക്കുന്നു ‘
സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം,
കലാസംവിധാനം – ത്യാഗുതവനൂർ,
മേക്കപ്പ് – ഹസ്സൻ വണ്ടൂർ,
കോസ്റ്റ്യം -ഡിസൈൻ. കുമാർ എടപ്പാൾ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുധീഷ് ചന്ദ്രൻ
അസ്സോസ്സിയേറ്റ് ഡയറക്ടർ – അംബു.ആർ.നായർ.
പ്രൊഡക്ഷൻ മാനേജർ –
അനീഷ് ചന്ദ്രൻ,
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – അബിൻ എടവനക്കാട് .
പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട് .
ഡിസൈൻ – കൊളിൻസ് ലിയോഫിൽ .
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – പ്രേംലാൽ.കെ.കെ.
വാഴൂർ ജോസ്.
ഫോട്ടോ – ഗിരിശങ്കർ.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

adpost

LEAVE A REPLY

Please enter your comment!
Please enter your name here