gnn24x7

ഒരു അന്വേഷണത്തിന്റെ തുടക്കം; എം എ നിഷാദ് ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം നടത്തി

0
47
gnn24x7

വൻ താര നിരയുമായി എം എ നിഷാദിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംഗ് നടത്തി. ഒരു അന്വേഷണത്തിന്റെ തുടക്കം.

എന്നാണ് പേര്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലെ റാണ് ഈ സിനിമ.

ബെൻസി പ്രോഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൽ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ ഇരുപത്തിരണ്ടിന് കോട്ടയത്ത് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം വാഗമൺ, കുട്ടിക്കാനം, തെങ്കാശി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളായി പൂർത്തിയാകും. ഒരു സംഭവ കഥയെ അടിസ്ഥാനമാക്കി നിർമിക്കുന്ന ചിത്രത്തിൽ മലയാളം തമിഴ് തെലുങ്ക് മാറാത്തി ഭാഷകളിലെ താരങ്ങൾ അണി നിരക്കുന്നു. എം.എ. നിഷാദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, വാണി വിശ്വനാഥ്, മുകേഷ്, സമുദ്രകനി, അശോകൻ, ബൈജു സന്തോഷ്‌, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ ഷാജോൺ വിജയ്ബാബു, സുധീഷ്, ജോണി ആന്റണി  ജനാർദനൻ, ഇർഷാദ്, രമേഷ്പിഷാരടി, 

ജാഫർ ഇടുക്കി, കൈലാഷ്, ഷഹീൻ സിദ്ധിക്ക്, കോട്ടയം നസീർ, പി. ശ്രീകുമാർ, ബിജു സോപാനം, കുഞ്ചൻ, അബു സലിം ബാബു നമ്പൂതിരി, കലാഭവൻ നവാസ് ജൂഡ് ആന്റണി, പ്രമോദ് വെളിയനാട്, ജയകൃഷ്ണൻ, ഉല്ലാസ് പന്തളം, ജയകുമാർ, ശിവദ, ദുർഗ കൃഷ്ണ, ശ്വാസിക, അനുമോൾ, മഞ്ജു പിള്ള, സ്മിനു സിജോ, ഉമാ നായർ, ഗീതാഞ്ജലി മിഷ്റ, സിമി എബ്രഹാം, അനു നായർ, റിങ്കു, സന്ധ്യാ മനോജ്, പൊന്നമ്മ ബാബു, കനകമ, മഞ്ജു സുഭാഷ്, അനിത നായർ തുടങ്ങിയവർ അഭിനയിക്കുന്നു.

ഛായാഗ്രഹണം – വിവേക് മേനോൻ.

 എഡിറ്റിംഗ് – ജോൺകുട്ടി.

ഗാനങ്ങൾ – പ്രഭാവർമ്മാ, ഹരിനാരായണൻ, പളനി ഭാരതി.

സംഗീതം – എം.ജയചന്ദ്രൻ

ഓഡിയോഗ്രാഫി – എം.ആർ. രാജാകൃഷ്ണൻ 

ബിജിഎം – മാർക്ക്‌ ഡി മൂസ്. 

കലാസംവിധാനം – ദേവൻ കൊടുങ്ങല്ലൂർ 

കോസ്റ്റ്യൂംഡിസൈൻ – സമീറ സനീഷ് 

മേക്കപ്പ് – റോണെക്സ് സേവ്യർ.

പ്രൊഡക്ഷൻ ഡിസൈനർ – ഗിരീഷ് മേനോൻ 

സ്റ്റണ്ട് – ഫീനിക്സ് പ്രഭു, ബില്ല ജഗൻ 

സ്റ്റിൽസ് – ഫിറോഷ് കെ. ജയേഷ് 

ഡിസൈൻസ് – യെല്ലോ ടൂത്ത്.

പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7