കുറി ആരംഭിച്ചു

0
48

കോക്കേഴ്‌സ് ഫിലിംസ് പുതിയ തലമുറകളിലേക്ക് എത്തപ്പെടുന്ന ആദ്യ ചിത്രമാണ്കുറി,കോക്കേഴ്‌സ് മീഡിയാ എൻ്റെർടൈൻമെൻ്റ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം കെ.ആർ.പ്രവീൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. വിജയദശമി ദിനമായഒക്ടോബർ പതിനഞ്ച് വെള്ളിയാഴ്ച്ച വണ്ടിപ്പെരിയാറ്റിലാണ്  ചിത്രീകരണമാരംഭിച്ചത്.

ഹൈറേഞ്ച് പശ്ചാത്തലത്തിൽ  ത്രില്ലർ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സുരഭിലഷ്മി, വിഷ്ണു ഗോവിന്ദൻ ,വിനോദ് തോമസ്, സാഗർ സൂര്യ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഹരി നാരായണൻ്റെ വരികൾക്ക്വിനു തോമസ് സംഗീതം പകർന്നിരിക്കുന്നു.സന്തോഷ്: സി.പിള്ളയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് റാഷിൻ അഹമ്മദ്. കലാസംവിധാനം.രാജീവ്കോവിലകം.മേക്കപ്പ് – ജിതേഷ് പൊയ്യകോസ്റ്റ്യും. ഡിസൈൻ.-സുജിത് മട്ടന്നൂർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രകാശ് കെ.മധുപ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷിഹാബ് വെണ്ണല.പ്രോജക്റ്റ് ഡിസൈനർ – നോബിൾ ജേക്കബ്.

വാഴൂർ ജോസ്.

LEAVE A REPLY

Please enter your comment!
Please enter your name here