gnn24x7

കേരളാ സർക്കാരിൻ്റെ ടൂറിസ്റ്റ് ബോട്ട് @400 രൂപയ്ക്ക് 5 മണിക്കൂർ ഒരു കിടിലൻ ബോട്ട് യാത്ര ആലപ്പുഴയിൽ !!!

0
710
gnn24x7

അതെ ആലപ്പുഴയിൽ 400 രൂപയ്ക്ക് 5.00 മണിക്കൂർ കിടിലൻ ബോട്ട് യാത്ര കൂടാതെ ഏസി വേണമെങ്കിൽ അതും 600 രൂപയ്ക്ക് സർക്കാരിന്റെ ബോട്ട്.

ഏസിയിൽ 40 സീറ്റും നോൺ ഏസിയിൽ 120 സീറ്റും ഉണ്ട്. വിളിച്ചു ബുക്ക് ചെയ്ത് വന്നാൽ മാത്രമേ സീറ്റ് ലഭിക്കുകയുള്ളൂ. കൂടാതെ ബുക്ക് ചെയ്യുന്ന ഫോൺ നംബർ ഉള്ള വ്യക്തി ബോട്ടിൽ ഉണ്ടായിരിക്കണം.

രാവിലെ 11.00 മണിക്ക് ആരംഭിക്കുന്ന ബോട്ട് യാത്ര ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിച്ച് നേരെ ഫിനിഷിംഗ് പോയിന്റ് വഴി നേരെ സ്റ്റാർട്ടിംഗ് പോയിന്റിലേക്ക്. അവിടെ നിന്നും നേരെ വേമ്പനാട്ട് കായലിലൂടെ പാതിരാമണൽ ലക്ഷമാക്കി നമ്മൾ യാത്ര തുടരുന്നു.

ആ യാത്രയിൽ സായികേന്ദ്രവും കണ്ട് പാതിരാമണലിൽ ബോട്ട് അടുപ്പിക്കും. അവിടെ കയറുന്നതിന് ഒരാൾക്ക് 10.00 ചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്. 1.00 മണിക്ക് അവിടെ എത്തിയ നമുക്ക് നേരത്തെ കുടുംബശ്രീയിലെ ചേച്ചിമാർ ഊണിന് വേണ്ട കൂപ്പൺ തന്നിരിക്കും

100 രൂപയാണ് ഊണിന് ചാർജ് മീൻകറി, സാമ്പാർ, പുളിശ്ശേരി, കക്കായിറച്ചി, അവിയൽ, തോരൻ, അച്ചാർ എന്നിവ ഉണ്ടാകും. 1 മണിക്കൂർ സമയം അവിടെ കാണാനും ഫുഡ് കഴിക്കാനുമായി ലഭിക്കും.

കുറച്ച് റെസ്റ്റ് എടുത്ത് 2.00 മണിക്ക് വീണ്ടും ബോട്ട് പുറപ്പെടും നേരെ കുമരകം ലക്ഷൃമാക്കി ഇതിനിടയിൽ നമുക്ക് ഐസ്ക്രീം ചായ സ്നാക്സ് മുതലായവ ബോട്ടിൽ തന്നെ തയ്യാറാക്കിയിട്ടുണ്ട്.

കുമരകം കായലിന്റെ സൈഡിലെ കുരിശടി വഴി ബോട്ട് പിന്നീട് ആർ. ബ്ലോക്ക് ലക്ഷൃമാക്കി പോകും ആ റൂട്ടിൽ അധികം ബോട്ടുകൾ പോകാത്ത റൂട്ടാണ് ആദൃ അനുഭവമായി ആ യാത്ര കൂടാതെ പലതരം പക്ഷികളെ ആ യാത്രയിൽ കാണാൻ സാധിച്ചു. 3.15 നോടുകൂടി ആർ ബ്ലോക്കിൽ നിന്നും സ്ഥിരം കോട്ടയം ആലപ്പുഴ റൂട്ടിലൂടെ ബോട്ട് ആലപ്പുഴയിലേക്ക് യാത്രയായി. ഈ യാത്രയിൽ ബോട്ടിന്റെ മുൻപിലും പുറകിലും നിൽക്കാനും ഇരുന്ന് യാത്ര ആസ്വദിക്കാനും സാധിക്കും.

4.00 മണിയോടെ ബോട്ട് ആലപ്പുഴ ബോട്ട് ജെട്ടിയിൽ ബോട്ട് അടുപ്പിച്ചു. 11 മണിക്ക് ആരംഭിച്ച യാത്ര 4 മണിക്ക് തിരികെ എത്തി കൂടാതെ. ഇവിടെ നിന്നും ബീച്ചിൽ പോയി ലൈറ്റ് ഹൗസും, ബീച്ചും കണ്ട് സൂര്യാസ്തമയത്തോടൂകൂടി വീട്ടിലേക്ക് മടങ്ങാം. ഒരു ദിവസം ആലപ്പുഴ കുറഞ്ഞ ചിലവിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ശരിക്കും പ്രയോജനം ചെയ്യും തീർച്ച.

ബുക്കിംഗിന് വിളിക്കേണ്ട നമ്പറുകൾ :_

9400050322
9400050325
9400050327

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here