gnn24x7

മലബാറിൻ്റെ പശ്ചാത്തലത്തിൽ ലുക്മാനും തൻവി റാമും ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു

0
139
gnn24x7

ഉത്തര മലബാറിൻ്റെ പശ്ചാത്തലത്തിൽ ഒരു സംഘം പുതുമുഖങ്ങളുടെ കൂട്ടായ്മയിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി മൂന്ന് ബുധനാഴ്ച്ച കണ്ണൂരിലെ കടമ്പേരിയിൽ ആരംഭിച്ചു.

മലബാറിലെ കലാരംഗങ്ങളിൽ, പ്രത്യേകിച്ചും നാടക പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചു പോന്ന സുജിൽ മാങ്ങാടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തികച്ചും ലളിതമായ ചടങ്ങിൽ ആന്തളൂർ മുനിസിപ്പൽ ചെയർമാൻ പി.മുകുന്ദൻ ആദ്യഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു തുടക്കം കുറിച്ചത്. ഈ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് വിജേഷ് വിശ്വം ചടങ്ങിൽ ഫസ്റ്റ് ക്ലാപ്പും നൽകി. 

നാട്ടിലെ സാധാരണക്കാരായ ഒരു സംഘം ചെറുപ്പക്കാരുടെ ദീർഘനാളത്തെ സ്വപ്നസാക്ഷാത്ക്കാരണമാണ് കൊച്ചു കൊച്ചു നർമ്മമുഹൂർത്തങ്ങളിലൂടെയും ഒപ്പം ഹൃദയാർജകമായ മുഹൂർത്തങ്ങളിലൂടെയും ഒപ്പം തികച്ചും റിയലിസ്റ്റിക്കായും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ലുക്മാനും, തൻവി റാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലബാറിലെ നാടകങ്ങളിലും മറ്റു കലാരൂപങ്ങളിലും അഭിനയിച്ചു പോരുന്നതൊണ്ണൂറോളം വരുന്ന കലാകാരന്മാരേയും കലാകാരികളേയും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്നുണ്ട്.

ഹൈടെക്ക് ഫിലിംസിൻ്റെ ബാനറിൽ ധനഞ്ജയൻ പി.വി.യാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഏറെ ശ്രദ്ധയാകർഷിച്ച വെള്ളം എന്ന ചിത്രത്തിൻ്റെ കോ- റൈറ്റർ ആയ വിജേഷ് വിശ്വമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം – പ്രണവ്.സി പി.

ഛായാഗ്രഹണം – നിഖിൽ എസ്.പ്രവീൺ.

എഡിറ്റിംഗ് – അതുൽ വിജയ്.

കലാസംവിധാനം – അജയ് മങ്ങാട്

കോസ്റ്റ്യും ഡിസൈൻ -സുജിത് മട്ടന്നൂർ മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ

പ്രൊജക്റ്റ് ഡിസൈനർ – കെ.കെ.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – പ്രശോഭ് വിജയ്

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രതിഷ് കൃഷ്ണ

പ്രൊഡക്ഷൻ കൺട്രോളർ – ജിനു. പി.കെ.

തളിപ്പറമ്പ്, പയ്യന്നൂർ, മങ്ങാട്, കടമ്പേരി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കും.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

 

gnn24x7