gnn24x7

ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ഫ്രണ്ട്ഷിപ്പ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത്

0
216
gnn24x7

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ഫ്രണ്ട്ഷിപ്പ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. വൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പീ ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോൺപോൾ രാജ്, ഷാം സൂര്യയും ചേർന്നാണ്.

കമലഹാസൻ നയിച്ച ‘ബിഗ് ബോസ് 3’ യിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഹരമായി മാറിയ ലോസ്‌ലിയാ മരിയനേശനാണ് ചിത്രത്തിലെ നായിക. ശ്രീലങ്കൻ ടീവി ചാനലുകളിൽ അവതാരകയും ന്യൂസ് റീഡറുമായിരുന്ന ലോസ്‌ലിയാ ‘ബിഗ് ബോസ് 3’ യിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു.

ആക്ഷൻ കിങ് അർജ്ജുനും ഫ്രണ്ട്ഷിപ്പിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ദക്ഷിണേന്ത്യൻ സിനിമയിലെ മറ്റു ചില പ്രമുഖ താരങ്ങളും മൾട്ടി സ്റ്റാർ ചിത്രമായ ഫ്രണ്ട്ഷിപ്പിൽ അഭിനയിക്കുന്നുവെന്നാണ് സൂചന. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ്‌ ചിത്രം പ്രദർശനത്തിനെത്തുന്നത്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here