gnn24x7

ദിലീഷ് പോത്തൻ മാജിക് വീണ്ടും ” ജോജി ” ഫഹദ് ഫാസിൽ നായകനാകുന്നു

0
387
gnn24x7

കൊച്ചി : തൻറെ രണ്ട് സിനിമകൾ കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം ഉണ്ടാക്കിയ സംവിധായകനാണ് ദിലീഷ് പോത്തൻ . ആദ്യചിത്രമായ മഹേഷിൻറെ പ്രതികാരം മലയാളക്കരയിൽ വലിയ അലകൾ ഉണ്ടാക്കി. ശ്യാം പുഷ്കരൻ രചനയിൽ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ മികച്ച ചിത്രമായും ദേശീയ അവാർഡ് ലഭിച്ചു. ഫഹദ് ഫാസിൽ തകർത്തഭിനയിച്ച ചിത്രത്തിലൂടെ മലയാള പ്രേക്ഷകർ ദിലീഷ് പോത്തൻ എന്ന വിസ്മയിപ്പിക്കുന്ന സംവിധായകനെ തിരിച്ചറിഞ്ഞു. തൊട്ടുപിന്നാലെ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും പ്രേക്ഷകരെ കുറച്ചൊന്നുമല്ല രസിപ്പിച്ചത്. ഈ സിനിമയ്ക്ക് മികച്ച തിരക്കഥാകൃത്തിനും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ അവാർഡുകൾ ലഭിക്കുകയുണ്ടായി.

രണ്ടു സിനിമകളിലെയും ഇതേ ടീം അംഗങ്ങൾ ചേർന്നാണ് പുതിയ ചിത്രമായ ജോജിയുമായി രംഗപ്രവേശനം ചെയ്യുന്നത്. ഫഹദ് ഫാസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു ചിത്രങ്ങളിലും സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഫഹദ് ഫാസിൽ ദിലീഷ് പോത്തൻ ടീം ഇത്തവണയും പ്രേക്ഷകരെ നിരാശരാക്കില്ല എന്ന് തന്നെയാണ് കരുതേണ്ടത്. ഈ ചിത്രത്തിനും തിരക്കഥ ശ്യാം പുഷ്കരൻ തന്നെയാണ്. ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദ്. ഭാവന സ്റ്റുഡിയോസും ഫഹദ് ഫാസിലും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.മറ്റു താര നിർണ്ണയങ്ങൾ നടന്നുവരുന്നു.

gnn24x7