gnn24x7

ഫഹദിനെയും നസ്രിയെയും പ്രധാനകഥാപാത്രങ്ങളാക്കി അന്‍വര്‍ റഷീദ് ഒരുക്കുന്ന ട്രാന്‍സ് റിലീസ് തീയതി പുറത്ത് വിട്ടു

0
265
gnn24x7

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദിനെയും നസ്രിയെയും പ്രധാനകഥാപാത്രങ്ങളാക്കി അന്‍വര്‍ റഷീദ് ഒരുക്കുന്ന ട്രാന്‍സ്. കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.

നിരവധി തവണ റിലീസ് മാറ്റിവെച്ച ചിത്രം ഫെബ്രുവരി 14 വാലെന്റൈന്‍സ് ഡേയില്‍  ആണ് തീയറ്ററുകളിലെത്തുന്നത്.
അന്‍വര്‍ റഷീദ് സംവിധാന രംഗത്തേക്ക് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരുന്ന ചിത്രമാണ് ട്രാന്‍സ്.നവാഗതനായ വിന്‍സെന്റ് വടക്കനാണ് ചിത്രത്തിന് കഥ തയ്യാറാക്കിയത്. അമല്‍ നീരദാണ് ഛായാഗ്രഹണം.

ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ എന്നിവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്.

കേരളത്തിലും തമിഴ്‌നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി രണ്ട് വര്‍ഷത്തിലേറെ സമയമെടുത്താണ് ട്രാന്‍സ് പൂര്‍ത്തിയാക്കിയത്.സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here