gnn24x7

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഡോ.ഐ.വി. ബാബു അന്തരിച്ചു

0
211
gnn24x7

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തനും എഴുത്തുകാരനുമായ ഡോ.ഐ.വി ബാബു കോഴിക്കോട്ട് അന്തരിച്ചു. 54 വയസായിരുന്നു. മഞ്ഞപ്പിത്ത രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തത്സമയം പത്രത്തിൽ ഡെപ്യൂട്ടി എഡിറ്ററായി ജോലി ചെയ്തുവരികയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല യു.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ജേണലിസത്തില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മംഗളം ദിനപത്രത്തില്‍ ഡെപ്യൂട്ടി എഡിറ്ററായും ദേശാഭിമാനി ദിനപത്രം- വാരികയില്‍ സഹപത്രാധിപരായും സമകാലികം മലയാളം വാരികയില്‍ അസിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു. നിരവധി പുസ്തകങ്ങള്‍ രചിക്കുകയും വിവര്‍ത്തനം നടത്തുകയും ചെയ്തിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.

കാലിക്കറ്റ്‌ സർവലകലാശാലയിൽ നിന്ന്‌ മലയാളത്തിൽ പിഎച്ച്‌ഡി നേടി. കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും എന്ന പുസ്‌തകം രചിച്ചു. വന്ദന ശിവയുടെ വാട്ടർ വാർസ്‌ എന്ന പുസ്‌തകം ജലയുദ്ധങ്ങൾ എന്ന പേരിൽ വിവർത്തനം ചെയ്‌തു.

സിപിഎം മുൻ സംസ്ഥാനകമ്മിറ്റി അംഗവും ദേശാഭിമാനി വാരിക പത്രാധിപരുമായിരുന്ന പരേതനായ ഐ വി ദാസിന്റെ മകനാണ്‌. അമ്മ: സുശീല. ഭാര്യ: ലത. മക്കൾ: അക്ഷയ്‌(സിവിൽ സർവീസ്‌ കോച്ചിങ്‌ വിദ്യാർഥി), നിരഞ്ജന (പ്ലസ്‌വൺ വിദ്യാർഥിനി). കണ്ണൂർ പാനൂർ മൊകേരി സ്വദേശിയായ ബാബു വടകരയിലായിരുന്നു താമസം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here