കൊച്ചി: ചാര്‍ളിക്ക് ശേഷം സംവിധായകന്‍ മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 11 ന് ആരംഭിക്കും. നിമിഷ സജയനാണ് ചിത്രത്തിലെ നായിക.
ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത്.
അനില്‍ നെടുമങ്ങാട്, യമ ഗില്‍രമേശ് കൂടാതെ ഒഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട കഴിവുറ്റ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഷൈജു ഖാലിദാണ് ക്യാമറ, എഡിറ്റിങ് മഹേഷ് നാരായണന്‍, സംഗീതം വിഷ്ണു വിജയ്യും ഗാനരചന അന്‍വര്‍ അലിയുമാണ് നിര്‍വഹിക്കുന്നത്. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ്. ചിത്രം നിര്‍മ്മിക്കുന്നത്.
കോലഞ്ചേരി, അടിമാലി, മൂന്നാര്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.