gnn24x7

അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം പുറത്തുവിട്ടു

0
249
gnn24x7

അട്ടപ്പാടി: പൃഥ്വിരാജും ബിജുമേനോനും ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം പുറത്തുവിട്ടു. നഞ്ചമ്മ എന്ന അട്ടപ്പാടി ഊരിലെ ഒരമ്മയാണ് ഗാനം ആലപിച്ചിരിക്കുന്നത.

ഹവില്‍ദാര്‍ കോശിയെന്ന പട്ടാളം കോശിയായി പൃഥ്വിരാജും കോശിയുടെ ശത്രുവായ അയ്യപ്പന്‍ നായരായി ബിജുമേനോനും ആണ് ചിത്രത്തില്‍ എത്തുന്നത്. കോശിയുടെ അപ്പന്‍ കുര്യന്‍ ജോണായി എത്തുന്നത് സംവിധായകന്‍ രഞ്ജിത്താണ്. ഡോണ്‍ മാക്‌സ് ആണ് ഗാനം എഡിറ്റ് ചെയ്തിരിക്കുന്നത്.

അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും ബിജുമേനോനും വീണ്ടുമെത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലി റിലീസ് ചെയ്ത് നാലു വര്‍ഷങ്ങള്‍ക്ക് ശേഷം സച്ചി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും അയ്യപ്പനും കോശിക്കുമുണ്ട്.

മിയ ഉള്‍പ്പെടെ നാലു പേരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. അന്ന രാജന്‍,സിദ്ദിഖ്,അനു മോഹന്‍,ജോണി ആന്റണി,അനില്‍ നെടുമങ്ങാട്,സാബുമോന്‍, ഷാജു ശ്രീധര്‍,ഗൗരി നന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here