gnn24x7

അണിയറയില്‍ ‘പട’ ഒരുങ്ങുന്നു; ആകാംഷയ്ക്ക് തുടക്കമിട്ട് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

0
252
gnn24x7

അഞ്ചാംപാതിരയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന പടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കമല്‍ കെ.എം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനോടൊപ്പം വിനായകനും ജോജു ജോര്‍ജ്ജും ദിലീഷ് പോത്തനും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഈ നാല് പേരെയാണ് കുഞ്ചാക്കോ ബോബനും വിനായകനും ജോജുവും ദിലീഷ് പോത്തനും അവതരിപ്പിക്കുന്നത്. ഇവര്‍ നാലുപേരും മുഖംമൂടി ധരിച്ച് നില്‍ക്കുന്ന പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

ഇ ഫോര്‍ എന്റര്‍ടെന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് പട നിര്‍മ്മിക്കുന്നത്.

സമീര്‍ താഹിറാണ് ഛായാഗ്രഹണം. ചിത്ര സംയോജനം ഷാന്‍ മുഹമ്മദും നിര്‍വഹിക്കും. വിഷ്ണു വിജയനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here