ദാവോസ്: ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യം താല്‍ക്കാലികമാണെന്നും വരുംവര്‍ഷങ്ങളില്‍ സാമ്പത്തിക രംഗം ഏറെ മെച്ചപ്പെടുമെന്നുമാണ് തന്റെ പ്രതീക്ഷയെന്ന് IMF അദ്ധ്യക്ഷ ക്രിസ്റ്റലീന ജോര്‍ജീവ.
ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയിലാണ് IMF മേധാവി ഇപ്രകാരം അഭിപ്രായപ്പെട്ടത്.
2019 ഒക്ടോബറില്‍ പുറത്തിറക്കിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കില്‍ പരാമര്‍ശിച്ചിരിക്കുന്നതിനേക്കാള്‍ 2020 ജനുവരിയില്‍ ലോകത്തിന്റെ സമ്പത്തിക അന്തരീക്ഷം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ 3.3 എന്നത് ലോക സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് നല്ല വളര്ച്ചാനിരക്കല്ലെന്നും IMF അദ്ധ്യക്ഷ അഭിപ്രായപ്പെട്ടു.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പലതും സാമ്പത്തികമായി മുന്നോട്ടു വരുന്നുണ്ട്. എന്നാല്‍ മെക്സിക്കോ പോലുള്ള രാജ്യങ്ങളുടെ സ്ഥിതി ഒട്ടും നന്നല്ല. ഇന്‍ഡോനേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നിന്നും നല്ല സൂചനകളാണ് ലഭിക്കുന്നതെന്നും ക്രിസ്റ്റലീന പറഞ്ഞു.