ആട് 1,2′, ‘ആൻ മരിയ കലിപ്പിലാണ്’, ‘അലമാര’, ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവ്’ ഈ സിനിമകൾക്ക് ശേഷം മിഥുൻ മാനുവൽ തോമസ് എന്ന സംവിധായകൻ തന്നെയാണോ ‘അഞ്ചാം പാതിരാ’ സംവിധാനം ചെയ്തത് എന്ന് സിനിമ കണ്ടിറങ്ങിയ പലരും അത്ഭുതപ്പെട്ടു പോയി. എന്നാൽ ഈ ചോദ്യം പ്രേക്ഷകർ മാത്രമല്ല, നായകൻ തന്നെ കേൾക്കേണ്ടി വന്ന അവസ്ഥയുണ്ട്.
സിനിമയുടെ ഫസ്റ്റ് ഷോ കണ്ടിറങ്ങിയ ചാക്കോച്ചനെ മാധ്യമങ്ങൾ തിയേറ്ററിന് പുറത്തു വളഞ്ഞു നിർത്തി ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. അപ്പോഴാണ് പ്രേക്ഷകർക്ക് തോന്നിയ അതേ സംശയം താനും കേട്ട വിവരം ചാക്കോച്ചൻ അവതരിപ്പിച്ചത്.
മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം 2020ലെ ആദ്യ സൂപ്പർ ഹിറ്റ് ആവാനുള്ള പോക്കിലാണ്. ക്രൈം ത്രില്ലർ ഗണത്തിലെ സിനിമ ദൃശ്യത്തിന് ശേഷം മലയാളത്തിൽ എത്തുന്ന ഏറ്റവും ജനപ്രീതി നേടിയ ത്രില്ലർ ചിത്രമാണ്.